തിരുവനന്തപുരം : എസ്എഫ്‌ഐ അതിക്രമങ്ങള്‍ക്ക് ശേഷം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ച യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം. ബുധനാഴ്ച ഉച്ചയ്‌ക്കാണ് സംഭവം നടന്നത്.
ഒന്നാം വര്‍ഷ ബിരുദത്തിനു പഠിക്കുന്ന വിദ്യാര്‍ഥി കോളജ് കെട്ടിടത്തിനു മുകളില്‍ കയറി താഴേക്കു ചാടാന്‍ ശ്രമിക്കുകയായിരുന്നു.
തുടര്‍ന്ന് ഓടിയെത്തിയ അധ്യാപകരും സുരക്ഷാ ജീവനക്കാരും ചേര്‍ന്നു തടയുകയും കുട്ടിയെ സുരക്ഷിതമായി താഴെയിറക്കുകയുമായിരുന്നു. സഹപാഠിയോടുള്ള പ്രണയ നൈരാശ്യമാണ് തന്നെയിതിനു പ്രേരിപ്പിച്ചതെന്നു വിദ്യാര്‍ഥി പിന്നീട് അധ്യാപകരോടു വ്യക്തമാക്കി.
















