കുവൈറ്റ് സിറ്റി : കുവൈറ്റില്‍ കാഴ്ചയും ഓര്‍മ്മയും നഷ്ടപ്പെട്ട മലയാളി യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു.തൃശൂര്‍ ചേലക്കര വേങ്ങനല്ലൂര്‍ സ്വദേശിയായ സുരേഷ് കുമാര്‍ (45) ആണ് ബ്ലഡ് പ്രഷര്‍ കൂടിയതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ട പിടിക്കുകയും തുടര്‍ന്നു നടത്തിയ ഓപറേഷനു ശേഷം രണ്ട് കണ്ണുകളുടേയും കാഴ്ചയും ഓര്‍മ്മയും നഷ്ടപ്പെട്ട അവസ്ഥയിലുമാണ്.
ഓപ്പറേഷനു ശേഷം അദാന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത് റൂമിലാണുള്ളത്. കുവൈറ്റില്‍ വെയിറ്ററായി തുശ്ചമായ വരുമാനത്തില്‍ ജോലിചെയ്തു വരികയായിരുന്ന സുരേഷ് .ജോലി ചെയ്തിരുന്ന കുവൈറ്റ് പേള്‍സ് കാറ്ററിംഗ് കമ്പനി അദ്ദേഹത്തെ തുടര്‍ ചികിത്സക്കും മറ്റുമായി നാട്ടിലയക്കാനുള്ള ഏര്‍പ്പാടുകള്‍ നടത്തിവരികയാണ്. ഭാര്യയും മൂന്നു പെണ്മക്കളുമുള്ള കുടുംബം ഇദ്ദേഹത്തിന്റെ വരുമാനത്തിലാണ് കഴിഞ്ഞുപോരുന്നത്.
നാട്ടിലെത്തിച്ച് കൃത്യമായ തുടര്‍ചികിത്സ ലഭ്യമാക്കിയാലെ സുരേഷിന് ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ സാധിക്കുകയുള്ളൂ. സുരേഷിന്റെ കുടുംബത്തിന് അത് സാധ്യമല്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. തിരിച്ചുപോയി തുടര്‍ ചികിത്സ ലഭ്യമാക്കുന്നതിന് പ്രവാസി സമൂഹത്തിന്റെ സഹായം തേടുകയാണ് സുരേഷിന്റെ കുടുംബം. സുരേഷിനെ സഹായിക്കുന്നതിനായി കല കുവറ്റിന്റെ നേതൃത്വത്തില്‍ ഒരു ചികിത്സ സഹായനിധി സ്വരൂപിച്ചിട്ടുണ്ട്.
സുരേഷിനെ സഹായിക്കാന്‍ താല്പര്യമുള്ളവര് 60685849, 67059835 (ഫഹാഹീല്‍) 97683397 (അബു ഹലീഫ), 97910261 (അബ്ബാസിയ), 50855101 (സാല്‍മിയ) എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: