കുവൈറ്റ് സിറ്റി : കുവൈത്തില്‍ കൊലപാതക കേസില്‍ ഇന്ത്യക്കാരനെതിരെ ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച വധ ശിക്ഷ വിധി സുപ്രീം കോടതി റദ്ദാക്കി. സഅദ് അബ്ദുല്ല പ്രദേശത്ത് വെച്ച് ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് പ്രതി അഫ്ഘാനിസ്ഥാന് പൗരനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചെങ്കിലും സ്പോണ്സര് കണ്ടെത്തുകയായിരുന്നു. സാമ്പത്തിക വിഷയത്തില്‍ ഉണ്ടായ വാക്ക് തര്‍ക്കമാണു കൊലപാതകത്തിലേക്ക് നയിച്ചത്. കൊലചെയ്യപ്പെട്ട വ്യക്തിയും താനുമായി 3000 ദിനാറിന്റെ ബിസിനസ് ഇടപാടു ഉണ്ടായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണു വാക്ക് തര്‍ക്കത്തിലേക്കും തുടര്‍ന്ന് കൊലപാതകത്തിലേക്കും എത്തിച്ചതെന്ന് വിചാരണ വേളയില്‍ പ്രതി കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: