കുവൈറ്റ് സിറ്റി: കുവൈറ്റിലേയും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേയും നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമായതായി റിപ്പോര്‍ട്ട്. സാമ്പത്തിക സ്ഥിതി മോശമായതാണ് കാരണമെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. നിര്‍മ്മാണമേഖലയില്‍ ജോലിചെയ്തിരുന്നവരേയാണ് ഏറെയും ബാധിച്ചിരിക്കുന്നതെന്നും പത്തുവര്ഷത്തിലൊരിക്കല് കണ്ടുവരുന്ന പ്രതിഭാസമാണിതെന്നും എല്ലാരാജ്യങ്ങളിലും ഇത് സംഭവിക്കുന്നതാണെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
വരുമാനം കുറയുകയും ചെലവുകള്‍ വര്‍ദ്ധിക്കുകയും ചെയ്തപ്പോള്‍ കടുത്ത ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടമായി . ജോലി നഷ്ടമായ പല പ്രവാസികളും അടുത്ത ജോലി ലഭിക്കാന്‍ 6 മാസം മുതല്‍ ഒരു വര്‍ഷം വരെ കാത്തിരിക്കുകയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
നീണ്ട കാത്തിരിപ്പിന് ശേഷം പ്രവാസികള്‍ സ്വീകരിച്ച രണ്ടാമത്തെ ജോലിയില്‍ പലപ്പോഴും അവര്‍ ആദ്യം ചെയ്ത ജോലിയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കില്ല .മാത്രമല്ല തൊഴിലുടമകള്‍ക്ക് പലപ്പോഴും കടുത്ത നിബന്ധനകളും ശമ്പളം കുറവും ആയിരിക്കുകയും ചെയ്യും.
എന്നാല്‍ കഠിനമായ അവസ്ഥകളും കുറഞ്ഞ ശമ്പളവും ജോലിയില്‍ നിന്ന് വിട്ടുനിന്ന കാലഘട്ടത്തില്‍ അനുഭവിച്ച പ്രയാസങ്ങളും കാരണം ഏതെങ്കിലും ജോലി ലഭിച്ചാല്‍ മതിയെന്ന അവസ്ഥയിലേക്ക് പ്രവാസികളെ എത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: