മുണ്ടക്കയം: പ്ലസ്വണ്‍ വിദ്യാര്‍ത്ഥിയെ പുറത്തുനിന്നെത്തിയ ഡിവൈഎഫ്ഐ പത്തംഗ സംഘം അക്രമിച്ചതായി പരാതി. മുണ്ടക്കയത്തിനടുത്ത് സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയാണ് കാറിലെത്തിയ സംഘം അക്രമിച്ച തായാണ് പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവം സംബന്ധിച്ചു പറയുന്നതിങ്ങനെയാണ്. തിങ്കളാഴ്ച സ്‌കൂളില്‍ കുട്ടികള്‍ തമ്മില്‍ പരസ്പരം സംഘര്‍ഷം നടന്നു. ഇതിന്റെ ബാക്കിയാണ് ചൊവ്വാഴ്ച വീണ്ടും സംഘര്‍ഷം ഉണ്ടായത്.ചൊവ്വാഴ്ച രാവിലെ 9 മണിയോടെ മര്‍ദ്ദനമേറ്റ കുട്ടി ബസ്സില്‍ വന്നിറങ്ങ സ്‌കൂള്‍ വളപ്പിലേക്കു കയറുന്നതിനിടയില്‍ മറ്റൊരു കുട്ടി ഓടി വരുകയും തിങ്കളാഴ്ച സംഘര്‍ഷമുണ്ടാക്കിയ വിദ്യാര്‍ത്ഥിയെ കണ്ടോ എന്ന അന്വേഷിക്കുകയും ചെയ്തു.
ഇതിനിടയില്‍ പുറത്തുനിന്നെത്തിയ ഡിവൈഎഫ്ഐ സംഘം സ്‌കൂളിലേക്ക് കയറിയ കുട്ടിയെ ഓടിയെത്തി മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷവുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് മര്‍ദ്ദനമേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി.എന്നാല്‍ പുറത്തുനിന്നെത്തിയ സംഘം ആളു മാറി മര്‍ദ്ദിക്കുകയായിരുന്നു. ഡിവൈഎഫ്ഐ മേഖലാ കമ്മറ്റിയംഗം വിശാലിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് നാട്ടുകാര്‍ പറഞ്ഞു.സംഭവം നടന്നയുടനെ ഉന്നത സിപിഎം നേതാക്കള്‍ സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.
സംഭവം സംബന്ധിച്ചു മുണ്ടക്കയം പോലീസിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിക്കും പരാതി നല്‍കി ഇതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കോ ഓഡിനേറ്റര്‍ റിസ്‌കി, ടീം മെമ്പര്‍ ഷിബി എന്നിവര്‍ ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. സക്ൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായി സ്‌കൂള്‍ അധികൃതരുടെ പരാതി ലഭിച്ചിട്ടുളളതായി മുണ്ടക്കയം പോലീസ് അറിയിച്ചു.
















