തിരുവനന്തപുരം: രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തിയ പിണറായി ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പി.എസ്.സിയെ പറ്റിയുള്ള ഗുരുതരമായ ആരോപണങ്ങളില്‍ നിന്നും ഒളിച്ചോടുന്നു. ഒരോ ഇലക്ഷനിലും ദയനീയമായി തോല്‍ക്കുമ്പോഴും ഇടതുപക്ഷവും സിപിഎം പോളിറ്റ് ബ്യൂറോ മെമ്പറായ പിണറായിയും ഇലക്ഷന്‍ കമ്മീഷനെയാണ് കുറ്റപ്പെടുത്തുന്നത്. ഇ.വി.എമ്മിനെതിരെയും പിണറായി വ്യാജ പ്രചരണം അഴിച്ചു വിട്ടിരുന്നു. എന്നാല്‍, ഇ.വി.എം അട്ടിമറി തെളിയിക്കാനുള്ള കമ്മീഷന്റെ വെല്ലുവിളിയില്‍ നിന്ന് പിണറായി അടക്കമുള്ളവര്‍ ഒളിച്ചോടുകയാണ് ചെയ്യുന്നത്.
എന്നാല്‍, സംസ്ഥാനത്തെ പി.എസ്.സിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും ഒരു അന്വേഷണവുമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് ക്രിമിനലുകള്‍ക്ക് 78 മാര്‍ക്കിലധികം ലഭിച്ചത് സംശയത്തിന് ഇടയാക്കിയിരുന്നു. ഇവരെക്കാളും ഏഴ്മാര്‍ക്ക് കുറവായിരുന്നു റാങ്ക് ലിസ്റ്റില്‍ മൂന്നാമതായി ഇടം നേടിയവര്‍ക്ക് ഉണ്ടായിരുന്നത് ഇതിനെതിരെ അന്വേഷണം വേണമെന്ന് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍, യാതൊരുവിധ അന്വേഷണവുമില്ലെന്നാണ് മുഖ്യമന്ത്രി പിണറായിയുടെ നിലപാട്.
പിഎസ്സിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിമര്‍ശനങ്ങള്‍ വിശ്വാസ്യത തകര്‍ക്കാനുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറയുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ കാലത്തും കഴിഞ്ഞ ലോകസഭാ ഇലക്ഷന്റെ കാലത്തുമാണ് പിണറായി ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്ത് വന്നത്.ത്തിന്റെ കാവലാളാകേണ്ട കമീഷന്‍ സംശയത്തിനതീതമായിരിക്കണം. ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ അതിന്റെ പ്രവര്‍ത്തനവും സുതാര്യമാകണം. അതിനു ഭംഗം വരുന്ന എന്തും ജനാധിപത്യത്തിന് ഏല്‍ക്കുന്ന പ്രഹരമായി മാറുമെന്നാണ് പിണറായി പറഞ്ഞത്. എന്നാല്‍, ഭരണഘടനാ സ്ഥാപനമായ പി.എസ്.സിക്കെതിരെ ഗുരുതരമായ ആരോപണം ഉയര്‍ന്നപ്പോള്‍ മുമ്പ് പറഞ്ഞ ‘സുതാര്യതയും വിശ്വാസ്യതയും’ പിണറായി വിഴുങ്ങി.
















