നെടുങ്കണ്ടം: റിമാന്‍ഡിലിരിക്കെ നെടുങ്കണ്ടം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ മരിച്ച കേസില്‍ മൂന്ന് പോലീസുകാര്‍ കൂടി അറസ്റ്റില്‍. നടപടി കേസിലെ അന്വേഷണം ഇഴയുന്നുവെന്ന ആക്ഷേപത്തിനിടെ.
നെടുങ്കണ്ടം സ്റ്റേഷനിലെ എഎസ്‌ഐ റോയി പി. വര്‍ഗീസ്, സിപിഒ ജിതിന്‍ കെ. ജോര്‍ജ്, ഹോം ഗാര്‍ഡ് ജയിംസ് എന്നിവരാണ് അറസ്റ്റിലായത്. രാജ്കുമാറിനെ മര്‍ദിക്കുന്ന സമയത്ത് ഇവരുമുണ്ടായിരുന്നതായി അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എസ്‌ഐ കെ.എ. സാബു, എഎസ്‌ഐ റെജിമോന്‍, ഡ്രൈവര്‍ സിപിഒ നിയാസ്, സിപിഒ സജീവ് ആന്റണി എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.
ജൂണ്‍ 12ന് വൈകിട്ട് കസ്റ്റഡിയിലെടുത്ത രാജ്കുമാറിനെ 15ന് രാത്രി 12ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇതുവരെ മര്‍ദനം നടന്നതായാണ് വിവരം. പിന്നീട് 16ന് രാത്രി ഒമ്പതിന് കോടതിയിലും 17ന് പുലര്‍ച്ചെ 1.20ന് ജയിലിലും എത്തിച്ചു. പീരുമേട് സബ്ജയില്‍ കഴിയവെ 21ന് രാവിലെയാണ് മരിക്കുന്നത്. കേസില്‍ ക്രൈംബ്രാഞ്ചും ജുഡീഷ്യല്‍ കമ്മീഷനും അന്വേഷണം നടത്തുന്നുണ്ട്.
















