കൊച്ചി: അത്താണി ശ്രീ വീര ഹനുമാന്‍ കോവിലില്‍ വാല്മീകി രാമായണം നവാഹ സത്രം സംഘടിപ്പിക്കുന്നു. രാമകഥാ സുധ എന്ന് നാമകരണം ചെയ്തിരിക്കുന്ന നവാഹസത്രം ജൂലൈ 28 മുതല്‍ ആഗസ്റ്റ് 6 വരെയാണ് നടക്കുക. ഒന്‍പതു ദിവസങ്ങളിലായി വാല്മീകി രാമായണത്തിലെ വിവിധ സന്ദര്‍ഭങ്ങളെ അധികരിച്ചുള്ള മുപ്പതോളം പ്രഭാഷണങ്ങള്‍ നടക്കും.
ശ്രീമാന്‍ ആലപ്പാട്ട് രാമചന്ദ്രനാണ് യജ്ഞാചാര്യന്‍. എല്ലാദിവസവും രാവിലെ 10:30 മുതല്‍ 12:30 വരെയും, മദ്ധ്യാഹ്നം 3:00 മുതല്‍ 4:30 വരെയും, വൈകിട്ട് 7:00 മുതല്‍ 8:30 വരെയും കേരളത്തിലെ സുപ്രസിദ്ധരായ നിരവധി ആചാര്യന്മാരുടെ പ്രഭാഷണങ്ങള്‍ ഉണ്ടാവും. ജൂലൈ 28 ന് വൈകുന്നേരം അഞ്ചിന് ജസ്റ്റീസ് കെ ടി ശങ്കരന്‍ നവാഹ സത്രം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെക്കാലമായി ശ്രീരാമ നവമി സംഗീതോല്‍സവം, ഹനുമത്ജയന്തി, രാമായണ മാസാചരണം, ഔഷധക്കഞ്ഞി വിതരണം തുടങ്ങിയ നിരവധി പരിപാടികള്‍ ഇവിടെ നടന്നു വരുന്നു.
ക്ഷേത്രം കേന്ദ്രീകരിച്ച് അന്നദാനവും, സാധുക്കളായ കുട്ടികള്‍ക്കും രോഗികള്‍ക്കും സഹായവും നല്‍കുന്നത് ഉള്‍പ്പെടെ നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കൂടാതെ ഭഗവദ്ഗീത, വാദ്യകല നൃത്തം സംഗീതം ക്ലാസ്സുകളും ക്ഷേത്രത്തിൽ നടത്തി വരുന്നു.
















