തിരുവനന്തപുരം: കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന പ്രധാന മന്ത്രി കൗശൽ കേന്ദ്രയിൽ നടത്തുന്ന മെഗാ തൊഴിൽ മേള ജൂലൈ 26-ന് വെള്ളിയാഴ്ച പ്രാവച്ചമ്പലത്ത് നടക്കും. രാവിലെ 9 മണിമുതൽ നടക്കുന്ന മേളയിൽ ഇന്ത്യയിലെ പ്രമുഖ കമ്പനികൾ പങ്കെടുക്കുന്നുണ്ട്.
ഈ സൗജന്യ തൊഴിൽ മേളയിൽ കസ്റ്റമർ കെയർ, ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ്, കസ്റ്റമർ സപ്പോർട്ട്, സെയിൽസ് എക്സിക്യൂട്ടീവ് എന്നീ മേഖലകളിൽ നിരവധി അവസരങ്ങളുണ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം രേഖകളുമായി പ്രാവച്ചമ്പലം ഓഫീസിൽ നേരിട്ട് ഹാജരാകണം.
രജിസ്ട്രേഷൻ സമയം 9 – 1 മണി വരെ. വിശദവിവരങ്ങൾക്ക് 7356553777, 7356522888 നമ്പറിൽ ബന്ധപ്പെടുക.
















