പാലക്കാട് : ശ്രീകൃഷ്ണപുരം മണ്ണമ്പറ്റ വി.ടി.ഭട്ടതിരിപ്പാട് കോളേജില്‍ പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ യൂണിറ്റ് രൂപീകരിച്ച് എബിവിപി. എസ്എഫ്ഐ ആധിപത്യം സ്ഥാപിച്ചിരുന്ന കോളേജില്‍ 16 വര്‍ഷത്തിന് ശേഷമാണ് എബിവിപി യൂണിറ്റ് തുടങ്ങിയത്.
എസ്എഫ്ഐയുടെ ഫാസിസ്റ്റ് നിലപാടുകള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കികൊണ്ടാണ് പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ എബിവിപി യൂണിറ്റ് തുടങ്ങിയത്. കോളേജ് യൂണിയന് പ്രസിഡന്റായി കെ.നമിത, വൈസ് പ്രസിഡന്റായി എം.യു.അഞ്ജിത, സെക്രട്ടറിയായി കെ.എസ്.നിവേദിത, ജോ.സെക്രട്ടറി എ.ദിവ്യ, ട്രഷററായി സി.വി.അമൃത എന്നിവരെ തെരഞ്ഞെടുത്തു. വി.ടി.ഭട്ടതിരിപ്പാട് കോളേജില്‍ എബിവിപി യൂണിറ്റ് രൂപീകരണത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകനെ എസ്എഫ്ഐ ഗുണ്ടകള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എബിവിപിയുടെ നേതൃത്വത്തില്‍ കോളേജിലേക്ക് മാര്‍ച്ച് നടത്തി.
കടമ്പഴിപ്പുറം ആശുപത്രി ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ച് കോളേജിനു മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം സംസ്ഥാന ജോ.സെക്രട്ടറി എം.എം.ഷാജി ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് എസ്.പി.അര്ജുന്, ജില്ലാസെക്രട്ടറി ശരത്ത് ചന്ദ്രന്, സംസ്ഥാന വര്‍ക്കിങ് കമ്മറ്റി അംഗം എസ്.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
















