തിരുവനന്തപുരം: ചന്ദ്രയാന്‍ 2 വിജയിക്കണമെന്ന് മനസ്സുകൊണ്ട് പ്രാര്‍ഥിച്ചിരുന്നെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യൂണിവേഴ്സിറ്റി കോളജ് വാര്‍ത്ത പത്രങ്ങളില്‍ നിന്നും മാറുന്നതിന് ചന്ദ്രയാന്‍ വേണ്ടിവന്നു. ഇതിനായി താന്‍ പ്രാര്‍ത്ഥിച്ചുവെന്നാണ് കടംകം പള്ളി പറഞ്ഞത്.
യൂണിവേഴ്‌സിറ്റി കോളജ് അക്രമം നടക്കാന്‍ പാടില്ലാത്തതായിരുന്നെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ക്രിമിനല്‍ നടപടിയെടുത്തു. കേവലമായ ഒരു അടിപിടി മാത്രമാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത്. മന്ത്രി സംഭവത്തെ നിസ്സാരവല്‍ക്കരിച്ചു എന്നു നാളെ എഴുതിയാലും വിഷമമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ അഭിമാനമായ കോളജിനെയും പ്രസ്ഥാനത്തെയും തേച്ചൊട്ടിച്ചു കളയാമെന്ന നിലയിലാണ് പലരും പ്രവര്‍ത്തിക്കുന്നതെന്നും അദേഹം കത്തിക്കുത്തിനെ ന്യായീകരിച്ചു.
















