മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബീഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ തെളിവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ബിനോയിയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്. ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും ആരോപിച്ചാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. കുട്ടിക്കും തനിക്കും ജീവിക്കാനുള്ള ചെലവ് ബിനോയി നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് യയുവതിയുടെ പാസ്‌പോര്‍ട്ടും ബാങ്ക് അക്കൗണ്ട് രേഖകളും ഹാജരാക്കിയിരുന്നു. ഇതില്‍ ഭര്‍ത്താവിന്റെ സ്ഥാനത്ത് ബിനോയ് കോടിയേരിയുടെ പേരാണ് നല്‍കിയിരിക്കുന്നത്.
കേസില്‍ മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതിയാണ് ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കോടതി മുന്നോട്ടുവെച്ച കര്‍ശ്ശന ജാമ്യവ്യവസ്ഥ പ്രകാരം ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ ഹാജരായെങ്കിലും ബിനോയ് ഡിഎന്‍എ പരിശോധനയ്‌ക്ക് രക്ത സാമ്പിളുകള്‍ നല്‍കിയിരുന്നില്ല. ഹര്‍ജി കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ത സാമ്പിള്‍ നല്‍കാതിരുന്നത്. കഴിഞ്ഞ തവണ ഹാജരായപ്പോള്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബിനോയ് രക്ത സാമ്പിള്‍ നല്‍കിയിരുന്നില്ല.
കര്‍ശ്ശന ജാമ്യവ്യവസ്ഥ പ്രകാരം ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ ഹാജരായെങ്കിലും ബിനോയ് ഡിഎന്‍എ പരിശോധനയ്‌ക്ക് രക്ത സാമ്പിളുകള്‍ നല്‍കിയിരുന്നില്ല. ഹര്‍ജി കോടതിയുടെ പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ത സാമ്പിള്‍ നല്‍കാതിരുന്നത്. കഴിഞ്ഞ തവണ ഹാജരായപ്പോള്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബിനോയ് രക്ത സാമ്പിള്‍ നല്‍കിയിരുന്നില്ല.
















