കുവൈറ്റ് സിറ്റി – സാരഥി കുവൈറ്റ് സെന്‍ട്രല്‍ വനിതാവേദിയുടെ നേതൃത്വത്തില്‍ ‘ഹെല്‍ത്ത് ആന്‍ഡ് കുക്കി – 2019’ വിവിധങ്ങളായ പരിപാടികളോടെ മംഗഫ് ഇന്ദ്രപ്രസ്ഥ ഹാളില്‍ സംഘടിപ്പിച്ചു. ലഘു പലഹാരങ്ങളുടെ വൈവിധ്യത കൊണ്ട് ശ്രദ്ധേയമായ പാചക മത്സരത്തില്‍ 30 ല്‍ പരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. പാചകമേഖലയില്‍ വൈദഗ്ദ്ധ്യം നേടിയവര്‍ വിധി നിര്‍ണയിച്ച മത്സരത്തില്‍ ജിത മനോജ്, സുശീല യു. ശ്രീമതി ഷൈനി രഞ്ജിത് എന്നിവര്‍ യഥാക്രമം ഒന്ന് രണ്ടു മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ഡയബറ്റീസിനെ യോഗയും ഭക്ഷണക്രമീകരണങ്ങളും കൊണ്ട് എങ്ങനെ തടയാം എന്നു ‘ആര്‍ട് ഓഫ് മൈന്റയ്നിങ് ഡയബറ്റിസ്’ എന്ന ക്ലാസ്സിലൂടെ രശ്മി ഷിജു വിശദമാക്കി. ലൈല അജയകുമാറിന്റെ നേതൃത്വത്തില്‍ ബ്ലഡ് ഷുഗര്‍, ബിപി എന്നിവയും പരിശോധിക്കുന്നതിനായുള്ള സജ്ജീകരണങ്ങള്‍ അവിടെ ഒരുക്കിയിരുന്നു. ഏകദേശം 100 ഓളം വ്യക്തികള്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തി.
സാരഥിയുടെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു സാരഥി കുടുംബാംഗങ്ങള്‍ നടത്തിയ കലാപരിപാടികള്‍ ചടങ്ങിന് മോടി കൂട്ടി .
വിജയികള്‍ക്കുള്ള സമ്മാനദാനം സാരഥി പ്രസിഡന്റ് സുഗുണന് കെ.വി, ജനറല്‍ സെക്രട്ടറി അജി കെ.ആര്., ജോയിന്റ് ട്രഷറര്‍ സുനില്‍ അടുത്തില, അഡൈ്വസറി ബോര്‍ഡ് അംഗം അജിത് പണിക്കര്‍, വനിതാവേദി ചെയര്‍പേഴ്സണ്‍ ബിന്ദു സജീവ്, സെക്രട്ടറി പ്രീത സതീഷ്, ട്രഷറര്‍ രമ വിദ്യാധരന്, ജോയിന്റ് സെക്രട്ടറി മിത്ര ഉദയന്‍, ജോയിന്റ് ട്രെഷറര്‍ ലൈല അജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പ്രീത സതീഷ് സ്വാഗതവും, രമ വിദ്യാധരന് നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: