കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറി എഫ്ബി പേജില്‍ ലൈവ് വരുന്നതിനെ ട്രോളി സൈബര്‍ കേരളം. സിപിഎം കേരള എന്ന എഫ്ബി പേജിലൂടെ കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് വൈകിട്ട് ഏഴ് മണിയോടെ ലൈവ് വരുമെന്ന് അറിയിച്ചിരുന്നു. കോടിയേരിയോട് തത്സമയം ജനങ്ങള്‍ക്ക് സംവദിക്കാമെന്നുള്ള പോസ്റ്റിനു താഴെയായാണ് നാട്ടുകാര്‍ പൊങ്കാല ഇടുന്നത്.
ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡനക്കേസുമായി ബന്ധപ്പെടുത്തിയാണ് ട്രോളുകളില്‍ കൂടുതലും. ‘ചോരച്ചാലുകള്‍ നീന്തിക്കയറിയ സഖാവ് കോടിയേരിയുടെ മകന്‍ എന്തുകൊണ്ട് ഡിഎന്‍എ ടെസ്റ്റിന് രണ്ടു തുള്ളി രക്തം നല്‍കുന്നില്ല’ തുടങ്ങിയ പരിഹാസങ്ങളാണ് സിപിഎം കേരളയുടെ കമന്റ് ബോക്‌സില്‍ വന്ന് നിറയുന്നത്. ബീഹാറിലെ ഗൃഹ സന്ദര്‍ശനം എന്നാണെന്നും, ഡിഎന്‍എ ടെസ്റ്റ് എന്നാണെന്നും അടുത്തെങ്ങാനും നടക്കുമോ? മഴ കാരണം മാറ്റിവെച്ചോ, തുടങ്ങിയ സംഭവങ്ങളും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിഷയവും ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.
എസ്എഫ്‌ഐ ക്രിമിനലുകള്‍ നടത്തുന്ന തമ്മിത്തല്ലില്‍ കടുകുമണി വ്യത്യാസത്തിലാണ് ബക്കറ്റ് പിരിവിനുള്ള അവസരം നഷ്ടമായത്. എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അതേസമയം എഫ്ബി പേജിലെ കമന്റുകള്‍ കുറിക്ക് കൊള്ളാന്‍ തുടങ്ങിയതോടെ പലതും ഡിലീറ്റ് ചെയ്ത് സ്വയം വെള്ളപൂശാനും ശ്രമിക്കുന്നുണ്ട്.
ബിനോയി കോടിയേരിക്കെതിരെയുള്ള കേസ് വിവാദമായതോടെ പോതുവേദികളില്‍ നിന്നും മാറി നിന്ന കോടിയേരി കഴിഞ്ഞ ദിവസങ്ങളിലാണ് രാഷ്‌ട്രീയത്തില്‍ വീണ്ടും സജീവമായത്. എന്നാല്‍ ഈ കാലയളവില്‍ അദ്ദേഹം ചികിത്സയില്‍ ആയിരുന്നെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അദ്ദേഹത്തെ ന്യായീകരിച്ച് രംഗതെത്തിയിട്ടുണ്ട്.
ഈ സംഭവത്തിലും, ശബരിമല വിഷയത്തിലും പാര്‍ട്ടിക്ക് നഷ്ടപ്പെട്ട ജനപ്രീതി നേടാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സംസ്ഥാന സെക്രട്ടറി. എഫ്ബി ലൈവില്‍ വന്നും ജനങ്ങളുമായി അടുത്തിടപഴകിയും പഴയ പ്രതാപം വീണ്ടെടുക്കാമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ കോടിയേരിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ പോസ്റ്റുകളും ജനങ്ങളുടെ പരിഹാസ പ്രസ്താവനകളാല്‍ നിറഞ്ഞിരിക്കുകയാണ്.
















