കൊച്ചി : ടിവി അവതാരകരെ കുറിച്ചുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ വിജയരാഘവനെ പരിഹസിച്ച് അഡ്വ. എ. ജയശങ്കര്‍. വെറും വിജയ രാഘവനല്ല ‘എ’ വിജയരാഘവനാണെന്നാണ് ജയശങ്കര്‍ തന്റെ എഫ്ബി പോസ്റ്റില്‍ പറയുന്നത്. അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ ഇക്കാര്യം മറക്കരുതെന്നും അഡ്വ. ജയശങ്കര്‍ പരിഹസിച്ചു.
ടിവി ചാനലുകളില്‍ വാര്‍ത്ത അവതരിപ്പിക്കുന്ന സ്ത്രീകള്‍ സാരിയുടുക്കുന്ന വിധത്തെ കുറിച്ച് കഴിഞ്ഞ ദിവസം വിജയരാഘവന് വിവാദ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ നവോത്ഥാന കേരളത്തില്‍ അതൊന്നും വലിയ കാര്യമല്ല.
സഖാവ് വിജയരാഘവന്റെ വാമൊഴി വഴക്കത്തില്‍ അ യ്ക്കുളള പ്രാധാന്യത്തെ പറ്റി മലയാള സര്‍വകലാശാലയില്‍ ഗവേഷണം നടക്കുന്നുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങള്‍ ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധപ്പെടുത്താന്‍ ആലോചിക്കുന്നുവെന്നും ജയശങ്കര്‍ പരിഹസിക്കുന്നു.
















