കല്‍പ്പറ്റ : വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ ദമ്പതികളെ ക്രൂരമായി ആക്രമിച്ച വ്യക്തി സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് റിപ്പോര്‍ട്ട്. വിനോദ സഞ്ചാരികളായ ദമ്പതികളെ ഞായറാഴ്ച രാത്രി ഓട്ടോ ഡ്രൈവറായ സജീവാനന്ദ് എന്ന വ്യക്തി ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദൃക്സാക്ഷികള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ഇയാള്‍ പങ്കാളിയായിട്ടുണ്ട്. രാഹുല്‍ ഗാന്ധി കോഴിക്കോട് നടത്തിയ ജനമഹാറാലിയിലും സജീവാനന്ദ് പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്.
അതേസമയം സജീവാനന്ദ് പാര്‍ട്ടി പ്രവര്‍ത്തകന്‍ അല്ലെന്നാണ് വയനാട് ഡിസിസി പ്രസിഡന്റ് ഐ. സി. ബാലകൃഷ്ണന്‍ നല്‍കുന്ന വിശദീകരണം. ഇയാള്‍ക്ക് പാര്‍ട്ടി അംഗത്വം പോലുമില്ല. അനുഭാവിയാണോ എന്ന് അറിയില്ല, ഇക്കാര്യം പരിശോധിക്കും. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണ്. അത് പാര്‍ട്ടിയെ മോശമാക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണെന്നും ബാലകൃഷ്ണന്‍ അറിയിച്ചു.
ആക്രമണവുമായി ബന്ധപ്പെട്ട് ദമ്പതികള്‍ പരാതിയൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ നാട്ടുകാരുടെ പരാതിയില്‍ കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. മര്‍ദ്ദനമേറ്റവരുടെ പരാതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി വൈകിയതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ആരോപണ വിധേയനായ സജീവാനന്ദി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇയാളെ വീണ്ടും വിളിച്ച് വരുത്തുമെന്നും പോലീസ് അറിയിച്ചു. വിഷയത്തില്‍ ജില്ലാ പോലീസ് മേധാവിയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഓട്ടോ ഡ്രൈവറായ സജീവാനന്ദിനോട് സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു.സംഭവത്തില്‍ ദൃക്സാക്ഷികളിലാരോ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഭര്‍ത്താവിനെ മര്‍ദ്ദിച്ചതിനെ ചോദ്യം ചെയ്തതോടെ നിനക്കും വേണോയെന്ന് ചോദിച്ച് സജീവാനന്ദ് യുവതിയുടെ മുഖത്തടിച്ചു. കൂടാതെ യുവതിയെ അസഭ്യം പറയുകയും ചെയ്തു. അതേസമയം സംഭവം പോലീസ് സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. സംഭവം നടന്ന ദിവസം ദമ്പതികളേയും ജീവാനന്ദനെയും പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചതല്ലാതെ കാര്യമായ അന്വേഷണമൊന്നും നടത്തിയില്ലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് അടക്കം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
















