കുവൈത്ത് സിറ്റി: മയക്കുമരുന്ന് മാഫിയയ്ക്കതിരെ ശക്തമായ നടപടിക്കൊരുങ്ങി കുവൈത്ത് ആഭ്യന്തരമന്ത്രാലയം. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് ഉപയോഗം കണ്ടുവരുന്നുണ്ട്. യുവാക്കളെ ലക്ഷ്യംവെച്ചുള്ള രാജ്യാന്തര മയക്കുമരുന്നു ലോബി രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 18.6ശതമാനം പേര് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളവരാണ്. കുവൈറ്റില്‍ 18,000ത്തിലേറെ പേരാണ് മയക്കുമരുന്ന് ഉപയോഗിച്ചുവരുന്നവര്‍. അതില്‍ 1650 പേരെയാണ് മയക്കുമരുന്ന് കേസില്‍ പിടികൂടിയിട്ടുള്ളത്. മൊത്തം മയക്കുമരുന്ന് ഉപയോക്താക്കളില്‍ 41ശതമാനവും 16നും 20നും ഇടയില്‍ പ്രായമുള്ളവരാണ്. ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ മയക്കുമരുന്ന് വിരുദ്ധവകുപ്പ് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചും ഇതര സന്നദ്ധസംഘടനകളുടേയും സേവനം പ്രയോജനപ്പെടുത്തിയുള്ള പദ്ധതികള്‍ക്കാണ് അധികൃതര്‍ തയ്യാറെടുക്കുന്നത്. ബോധവത്കരണത്തിനൊപ്പം പരിശോധനയും ശക്തമാക്കാനാണ് മന്ത്രാലയം ഒരുങ്ങുന്നത്. കടല്‍, വ്യോമ കരമാര്‍ഗ്ഗം വഴിയുള്ള കടത്ത് തടയുന്നതിനായി പരിശോധന സംവിധാനം കാര്യക്ഷമമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: