കുവൈത്ത് സിറ്റി : നേപ്പാളിൽ നിന്നും കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ഗാര്‍ഹിക തൊഴില്‍ മന്ത്രാലയവും കുവൈറ്റ് നേപ്പാള്‍ എന്പസിയും ധാരണയിലെത്തി. കുവൈത്തിൽ ഗാര്‍ഹിക തൊഴിലാളികളുടെ ആവശ്യം വര്ദ്ധിച്ചതിനെത്തുടര്ന്നാണിത്.
ഗാര്‍ഹിക തൊഴില്‍ യൂണിയന് നടത്തിയ അന്വേഷണഫലമായാണ് നേപ്പാള്‍ എമ്പസിയുമായി ധാരണയിലെത്തിയതെന്ന് ചെയര്മാന് ഖാലിദ് അല്‍ ദഖ്നാന്‍ പറഞ്ഞു. നേപ്പാളിന് പുറമേ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും ഗാര്‍ഹികമേഖലയിലേക്ക് തൊഴിലാളികളെ എത്തിക്കുന്നതിനുള്ള നടപടി പുനഃരാരംഭിക്കുവാന്‍ സര്‍ക്കാര്‍ നേരത്തെ നീക്കം ആരംഭിച്ചിരുന്നു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനനുസരിച്ച് നേപ്പാളില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട്ചെയ്തു തുടങ്ങും. കുവൈറ്റിലേക്കുള്ള റിക്രൂട്ട്മെന്റ് ചെലവ് കുറച്ചുകൊണ്ട് സ്വദേശികള്‍ക്കാവശ്യമായ ജോലിക്കാരെ എത്തിച്ചുനല്കുമെന്നും ഇതിനായി പുതിയ മാര്‍ഗ്ഗങ്ങള്‍ കണുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: