പത്തനംതിട്ട: പള്ളിയില്‍ വെച്ച് വിവാഹം നടത്തിതരണമെങ്കില് വധുവിന്റെ കന്യകാത്വ പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട ഓര്‍ത്തഡോക്സ് പുരോഹിതനെ സഭ പുറത്താക്കി. സംഭവം വിവാധമായതിനെ തുടര്‍ന്ന് തുമ്പമണ്‍ ഭദ്രാസന ഇടവകയുടെ അധിപനായ കുറിയാക്കോസ് മാര്‍ ക്ലിമിസ് മെത്രാപ്പോലീത്തയാണ് പുരോഹിതനായ ജേക്കബ് ബേബിയെ പുറത്താക്കിയത്.
ഇടവകയിലെ യുവജനവിഭാഗം നേതാവായ യുവാവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് പുരോഹിതനായ ജേക്കബ് ബേബിയെടുത്ത നിലപാടാണ് വിവാദമായത്. നേരത്തെ രജിസ്റ്റര്‍ വിവാഹം നടത്തിയ ഇരുവരും തമ്മില്‍ ദാമ്പത്യ ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കാമെന്നും അതിനാല്‍ പള്ളിയില്‍ സഭാചാരപ്രകാരം വിവാഹം നടത്തിത്തരണമെങ്കില്‍ ഏതെങ്കിലും ഗൈനക്കോളജിസ്റ്റിനെ കാണിച്ചു കന്യകാത്വ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നുമാണ് ജേക്കബ് ബേബി ആവശ്യപ്പെട്ടത്.
വിവാഹം നടത്തിത്തരണമെന്ന അപേക്ഷയുമായി എത്തിയ യുവാവിനോട് വളരെ മോശമായ നിലയിലാണ് ജേക്കബ് ബേബി പെരുമാറിയത്. രജിസ്റ്റര്‍ വിവാഹം നടത്തിയത് സഭാ ആചാരങ്ങള്‍ക്ക് എതിരാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഈ സംഭവം വലിയ വിവാദമായിരുന്നു.
















