തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചികിത്സാ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്ന മെഡിസെപിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിക്കുകയാണെന്ന് എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. സുനില്‍കുമാര്‍. എന്‍ജിഒ സംഘിന്റെ സൗത്ത് ജില്ലാ സമ്മേളനം മലയിന്‍കീഴില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ ഒരു രൂപ പോലും വിഹിതമിടാത്ത തട്ടിപ്പു പദ്ധതിയാണിത്. ജീവനക്കാരില്‍ നിന്ന് പണപ്പിരിവു നടത്തി ബഹുരാഷ്‌ട്ര കുത്തക കമ്പനിക്ക് നല്‍കാനാണ് ശ്രമം. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി എന്‍ജിഒ സംഘ് മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പ്രദീപ് പുളിത്തല അധ്യക്ഷനായി. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ. ജയകുമാര്‍, വിവിധ സംഘടനാ നേതാക്കളായ ഡി. അജികുമാര്‍, റ്റി. സുദര്‍ശനന്‍, ജയകുമാര്‍, ജി.ഡി. അജികുമാര്‍, ജില്ലാ സെക്രട്ടറി പാക്കോട് ബിജു എന്നിവര്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ആര്‍. ശ്രീകുമാരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പാക്കോട് ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ ആര്‍.എസ്. രതീഷ്‌കുമാര്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. സജീവ് കുമാര്‍, ജി.ഡി. അജികുമാര്‍, വി.എസ്. സജിത്കുമാര്‍, എ.അജിത്കുമാര്‍, എസ്. സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌ക്കാരിക സദസ് പിന്നണി ഗായകന്‍ പന്തളം ബാലന്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ജില്ലാ കാര്യവാഹക് ഡി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
സമാപന സമ്മേളനം എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ആര്‍. ശ്രീകുമാര്‍, റ്റി.എന്‍. രമേശ്, എസ്. സജീവ്കുമാര്‍, ജില്ലാ നേതാക്കളായ ആര്‍.എസ്. രതീഷ് കുമാര്‍, ദീപകൃഷ്ണ, എസ്. സന്തോഷ്, വി.എസ്. സജിത്കുമാര്‍, കെ.വി. രാജേന്ദ്രന്‍, കെ. അജിത്കുമാര്‍, ബി.എസ്. രാജീവ് എന്നിവര്‍ സംസാരിച്ചു.
















