മുംബൈ: ലൈംഗിക പീഡനക്കേസില്‍ ഡിഎന്‍എ പരിശോധനയ്‌ക്കായി ബിനോയിയുടെ രക്ത സാമ്പിള്‍ മുംബൈ പോലീസ് ഇന്ന് ശേഖരിക്കും. ഇതിനായി ബിനോയി ഇന്ന് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകും.
കഴിഞ്ഞ തവണ ഹാജരായപ്പോള്‍ ഡിഎന്‍എ പരിശോധനക്കായി രക്തം നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടികാട്ടി ബിനോയ് രക്ത സാമ്പിള്‍ നല്‍കിയിരുന്നില്ല. ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണം ഡിഎന്‍എ പരിശോധനക്ക് തന്റെ രക്ത സാമ്പിള്‍ നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു ബിനോയ് കോടിയേരി അന്ന് പറഞ്ഞത്.
ബിനോയിയുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്ന പരാതിക്കാരിയായ യുവതിയുടെ ആരോപണത്തെ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. പോലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധനയ്‌ക്ക് വിധേയമാകണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് രക്തസാമ്പിളുകള്‍ നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടത്.
















