കുവൈറ്റ് സിറ്റി : കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 9771 പരാതികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ എംബസികള്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ കുവൈറ്റില്‍ നിന്ന് 2377 പേരാണ് ഇന്ത്യന്‍ എംബസിയിലെത്തി പരാതി നല്‍കിയിട്ടുള്ളതെന്ന് കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍.
ലോക്സഭയില്‍ ഡീന്‍ കുര്യാക്കോസ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സൗദിയില്‍നിന്ന് 2244 പരാതികളാണ് ലഭിച്ചത്. കുറവ് പരാതികള്‍ ലഭിച്ചിരിക്കുന്നത് 450 പരാതികളുമായി ബഹ്റൈനാണ്. ഒമാന്‍ 1766, യു.എ.ഇ 1477, ഖത്തര്‍ 1459, ബഹ്റൈന്‍ 450 എന്നിങ്ങനെയാണ് മറ്റു ജി.സി.സി രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പരാതികളുടെ കണക്ക്.
ശമ്പളം തടഞ്ഞു വെക്കല്‍, ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കല്‍, വിസ പുതുക്കാതിരിക്കല്‍, അധിക ജോലി വേതനം, വാരാന്ത്യ അവധി നല്കാതിരിക്കല്, വാര്‍ഷിക അവധി തടയല്‍ തുടങ്ങി തൊഴിലാളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണ് പരാതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: