കണ്ണൂര്‍: എസ്എഫ്ഐ സ്വതന്ത്ര സംഘടനയാണെന്ന വിചിത്രവാദത്തിന് പിന്നാലെ സിപിഎം മുഖപത്രമായ ദേശാഭിമാനിയെയും തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആന്തൂര്‍ വിഷയത്തില്‍ ദേശാഭിമാനി നല്‍കിയ വാര്‍ത്തയുടെ ഉത്തരവാദിത്വം അവര്‍ക്ക് മാത്രമാണെന്നും പാര്‍ട്ടി സാജന്റെ കുടുംബത്തിന് ഒപ്പമാണെന്നും കോടിയേരി പറഞ്ഞു.
ദേശാഭിമാനിക്ക് കിട്ടിയിട്ടുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശാഭിമാനി കൊടുക്കുന്ന വാര്‍ത്തകളാണ് അവ. ദേശാഭിമാനിക്ക് അത്തരം വിവരങ്ങള്‍ ഉണ്ടായിരിക്കാം. അതിന്റെ ഉത്തരവാദിത്വം ദേശാഭിമാനി തന്നെയാണ് ഏറ്റെടുക്കുകയെന്നും കോടിയേരി വ്യക്തമാക്കി.
















