തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സിലറുടെ വീട് എബിവിപി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. പോലീസ് കാവല്‍ ഭേദിച്ചുകൊണ്ടാണ് എബിവിപി പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലര്‍ ഡോ: വി.പി.മഹാദേവന്‍ പിള്ളയുടെ വീടിനു മുന്നില്‍ കുത്തിയിരുന്ന് ഉപരോധിച്ചത്.
കലാലയങ്ങളില്‍ വൈസ് ചാന്‍സിലറുടെ സമ്മതത്തോടെയാണ് എസ്എഫ്‌ഐ ഗുണ്ടകള്‍ വാഴുന്നത്. നേതാക്കള്‍ക്ക് കോപ്പിയടിക്കാന്‍ സൗകര്യം ഒരുക്കിയും വിദ്യാര്‍ഥികളെ മര്‍ദ്ദിക്കാന്‍ ഇടിമുറി ഒരുക്കിയും കലാലയങ്ങളെ വി.സി തകര്‍ക്കുകയാണെന്ന് എബിവിപി പ്രവര്‍ത്തകര്‍ ആരോപിച്ചു.
സമരം കൂടുതല്‍ ശക്തമായതോടെ എബിവിപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന ജോയിന്റ് സെക്രട്ടറി വിഷ്ണു ഗോമുഖത്തിന്റെ നേതൃത്വത്തില്‍ മനോജ്, സ്റ്റഫിന്‍, അഖില്‍, എന്നിവരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്.
















