കോട്ടയം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ തെറിവിളിച്ച് ഓടിച്ച പഞ്ചായത്ത് പ്രസിഡന്റിനെ സിപിഐ പാര്‍ട്ടി നേതൃത്വം ഇടപെട്ട് രാജിവെപ്പിച്ചു. കോരുത്തോടിലെ സിപിഐക്കാരനായ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാജു പൊതുവേദിയില്‍ പ്രസംഗിക്കുമ്പോഴാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ തെറിവിളിച്ചത്. സമൂഹമാധ്യമങ്ങളില്‍ പ്രസംഗം വൈറലായിരുന്നു. തുടര്‍ന്ന് സിപിഎം നേതൃത്വം പ്രതിഷേധം അറിയിക്കുകയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇത് പാര്‍ട്ടിക്ക് നാണക്കേടായെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. തുടര്‍ന്ന് പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ടി.കെ. രാജു സ്ഥാനം രാജിവെയ്‌ക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് ചീത്ത വിളിക്കുന്നത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് മൊബൈലില്‍ പകര്‍ത്തിയത്. പലരും പ്രസംഗത്തില്‍ നിന്നും പ്രസിഡന്റിനെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും ചീത്തവിളി തുടരുകയായിരുന്നു.
















