Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കത്തിക്കുത്ത് നടത്തിയപ്പോള്‍ എസ്എഫ്ഐയുടെ പിതൃത്വത്തിലും കോടിയേരിക്ക് സംശയം; സിപിഎമ്മിന്റെ ‘കുഞ്ഞ്’ അല്ലെന്ന് സംസ്ഥാന സെക്രട്ടറി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jul 20, 2019, 12:47 pm IST
in Kerala

തിരുവനന്തപുരം: എസ്എഫ്‌ഐ, സിപിഎമ്മിന്റെ വിദ്യാര്‍ഥി സംഘടന അല്ലെന്നും സ്വതന്ത്ര സ്വഭാവമുള്ളതാണെന്നും പാര്‍ട്ടി പത്രത്തിലെ ലേഖനത്തിലൂടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നുണ വിളമ്പുമ്പോള്‍ സംഘടനയുടെ പിതൃത്വത്തെ സംബന്ധിച്ച് സംശയം ഉയരുന്നു. ഇന്നലെ ദേശാഭിമാനി പ്രസിദ്ധീകരിച്ച വിദ്യാര്‍ഥിവിരുദ്ധ രാഷ്‌ട്രീയം തള്ളുക എന്ന ലേഖനത്തില്‍ എസ്എഫ്‌ഐ സ്വതന്ത്ര സംഘടനയാണെന്ന് കോടിയേരി ഉറപ്പിച്ചു പറയുന്നു. എങ്കില്‍  കഴിഞ്ഞ കാലങ്ങളില്‍ എസ്എഫ്‌ഐക്കാരെ വിട്ട് ചുടുചോര്‍ വാരിച്ചത് എന്തിനെന്നു കൂടി കോടിയേരി വ്യക്തമാക്കണമായിരുന്നു. 

ഇന്നോളം സിപിഎമ്മിന്റെ പല നെറികേടുകള്‍ക്കും  കൂട്ട് നിന്ന ഇടത് സഹയാത്രികന്‍ ബി.ആര്‍.പി.ഭാസ്‌ക്കര്‍, എസ്എഫ്‌ഐക്കെതിരെ ലേഖനം എഴുതിയതാണ് കോടിയേരിയെ ചൊടിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് കോടിയേരി ബാലകൃഷ്ണന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ ഉറഞ്ഞുതുള്ളിയ സംഭവത്തെക്കുറിച്ച് ബിആര്‍പിയുടെ ലേഖനത്തില്‍ പറയുന്നുണ്ട്. കോളേജിനെ മാറ്റി പഞ്ചനക്ഷത്ര ഹോട്ടല്‍ ആക്കുന്നതിനെതിരെ എസ്എഫ്‌ഐ നടത്തിയ സമരത്തെ തടയാന്‍ പോലീസ് കോളേജിനുള്ളില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുന്നത് തടയാനാണ് താന്‍ ശ്രമിച്ചതെന്നാണ് കോടിയേരിയുടെ മറുപടി. 

നിരവധി സമരങ്ങളെ തുടര്‍ന്ന് തലസ്ഥാനത്തിന് സമാധാനം നഷ്ടമായപ്പോഴാണ് അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കോളേജിനെ കാര്യവട്ടത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതിനെതിരെ സിപിഎമ്മാണ് സമരം തുടങ്ങിയത്. പിന്നീട് എസ്എഫ്‌ഐയെ ഏല്‍പ്പിച്ചു. അക്രമ പരമ്പയ്‌ക്കായിരുന്നു പിന്നീട് കേരളം സാക്ഷ്യം വഹിച്ചത്. അക്രമം നടത്തിയിട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓടിയൊളിച്ചത് എകെജി സെന്ററിലായിരുന്നു. അവിടെ നിന്നും പോലീസിന് കല്ലേറുണ്ടായി. എകെജി സെന്ററില്‍ കയറി പോലീസ് എസ്എഫ്‌ഐക്കാരെ പിടികൂടാന്‍ നില്‍ക്കുന്നതും  സെന്ററിലെ മുകളിലത്തെ നിലയില്‍ നിന്നും എസ്എഫ്‌ഐക്കാര്‍ കല്ലെറിയാന്‍ നില്‍ക്കുന്നതുമായ ചിത്രങ്ങള്‍ വാര്‍ത്താ മാധ്യമങ്ങളില്‍ അന്ന് ഇടം പിടിച്ചിരുന്നു. എകെജി സെന്ററിലുണ്ടായിരുന്ന കോടിയേരി അന്ന് പോലീസിനോട് പറഞ്ഞില്ല എസ്എഫ്‌ഐയുടെ പിതൃത്വം തങ്ങള്‍ക്കല്ലെന്ന്. 

സിപിഎമ്മിന്റെ രാഷ്‌ട്രീയ  സമരങ്ങള്‍ക്ക് എല്ലാം എസ്എഫ്‌ഐക്കാരെ രംഗത്ത് ഇറക്കിയത് എന്തിനെന്ന് കൂടി വ്യക്തമാക്കണം. പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോഴെല്ലാം  എഴുതിത്തള്ളിയ കേസുകളിലെ പ്രതിപ്പട്ടികയിലുള്ള എസ്എഫ്‌ഐക്കാരുടെ  പേരുവിവരങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും പിതൃത്വം തങ്ങളുടേത് തന്നെയെന്ന് മനസ്സിലാക്കാന്‍. യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ എസ്എഫ്‌ഐയെ നിയന്ത്രിക്കാന്‍ സാധിച്ചില്ലെന്ന കുറ്റസമ്മതം നടത്തിയത് എന്തിനെന്നും പറയണം. 

പിതൃത്വം നേരിട്ട് ഏറ്റെടുക്കാന്‍ തയാറല്ലെങ്കിലും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്ന നയമാണ് ലേഖനത്തില്‍ കോടിയേരിക്കുള്ളത്. നന്നായി പഠിച്ച് മാതൃകാ വിദ്യാര്‍ഥികളായി വളരാനുള്ള ശൈലിയാണ് സിപിഎമ്മിനുള്ളതെന്നും ആ കാഴ്ചപ്പാടുള്ളവരാണ് എസ്എഫ്‌ഐ നേതൃത്വം എന്നും കോടിയേരി സമര്‍ത്ഥിക്കുന്നു. വിക്‌ടോറിയ കോളേജിലെ പ്രിന്‍സിപ്പാളിന് ശവക്കുഴി തോണ്ടിയും മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചതും ഈ മാതൃകാ നേതൃത്വമാണെന്നും കോടിയേരി മറക്കുന്നു. എസ്എഫ്‌ഐയുടെ മാതൃകാ നേതൃത്വത്തിന്റെ പീഡനം സഹിക്കാതെ യൂണിവേഴ്‌സിറ്റി കോളേജിലെ പഠനം ഉപേക്ഷിച്ചത് 187 വിദ്യാര്‍ഥികളാണ്. 

ലേഖനത്തില്‍ മാധ്യമങ്ങളെ വിമര്‍ശിക്കുന്ന കോടിയേരി, യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ലജ്ജിച്ചു തലതാഴ്‌ത്തുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട  സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെയും, എസ്എഫ്‌ഐക്കാര്‍ കത്തിയും കൊണ്ടാണോ പോകുന്നതെന്ന് ചോദിച്ച മന്ത്രി പി. സുധാകരനെയും ശാസിക്കണമായിരുന്നു. തങ്ങള്‍ ജനാധിപത്യത്തിന് എതിരല്ല എന്ന് കോടിയേരി വിളമ്പുമ്പോഴും സിപിഎം ഭയക്കുന്നുണ്ട് യൂണിവേഴ്‌സിറ്റി കോളേജില്‍ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ യൂണിറ്റുകള്‍ തുടങ്ങി ആധിപത്യം ഉറപ്പിക്കുമോയെന്ന്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

India

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

India

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.