കുവൈത്ത് സിറ്റി: വിദേശ നിക്ഷേപകരെ കുവൈത്തിലേക്ക് ആകര്‍ഷിക്കാന്‍ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് സ്വകാര്യ കമ്പനികളില്‍ 30ശതമാനം സ്വദേശികള്‍ നിര്‍ബന്ധമെന്ന പുതിയ ഉത്തരവ്. സ്വദേശി സംവരണ നിബന്ധന പാലിക്കാത്ത കമ്പനികള്‍ക്ക് ഇനി മുതൽ ട്രേഡ് ലൈസന്‍സ് നല്‍കില്ല.
സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനായാണ് 30 ശതമാനം എന്ന നിബന്ധന. 60 മുതൽ 80 ശതമാനം വരെ കുവൈത്തികളെ നിയമിക്കുന്ന കമ്പനികൾക്ക് ആനുകൂല്യങ്ങൾ നൽകുമെന്നും 85 മുതൽ 100 ശതമാനം വരെ കുവൈത്തികളെ നിയമിക്കുന്ന വിദേശ കമ്പനികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുമെന്നും ഉത്തരവിൽ പറയുന്നു. അതേ സമയം നിക്ഷേപരംഗത്തേക്ക് ഇറങ്ങുന്നവർക്ക് എല്ലാ സഹായങ്ങളും ചെയ്യാനും നിർദേശമുണ്ട്.
ഏഴ് ദിവസത്തിനകം സ്വകാര്യ കമ്പനികള്‍ക്ക് ലൈസന്‍സ് ലഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെൻറ് പ്രമോഷൻ അതോറിറ്റിയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. വിദേശ സംരംഭകരെ ആകര്ഷിപ്പിക്കുന്നതില് കുവൈത്ത് ലോക രാജ്യങ്ങളുടെ പട്ടികയില്‍ 49-ാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: