കുവൈത്ത് സിറ്റി: കുവൈത്തികളുടെ വിദേശി ഭാര്യമാര്‍ക്കും രാജ്യത്തിന്റെ പൗരത്വം നല്കാന് മന്ത്രിസഭാ തീരുമാനം. വിദേശികളായ ഭാര്യമാര്‍ക്ക് വിവാഹത്തിനുശേഷം 18 വര്‍ഷം കഴിഞ്ഞാല്‍ പൗരത്വം നല്‍കാനാണ് പുതിയ തീരുമാനം.
കുവൈത്തിയുടെ വിധവയായ ഭാര്യക്കും 18 വര്‍ഷത്തിനുശേഷം പൗരത്വത്തിന് അര്‍ഹതയുണ്ടായിരിക്കും. ഇങ്ങനെ പൗരത്വം ലഭിച്ചവര്‍ക്ക് കുവൈത്തി പൗരന്മാര്ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അവകാശവും ഉണ്ടായിരിക്കും.
പാര്‍ലമെന്റിലെ ആഭ്യന്തര-പ്രതിരോധ സമിതി സമര്‍പ്പിച്ച ശുപാര്‍ശ അംഗീകരിച്ചുകൊണ്ടുള്ള മന്ത്രിസഭയുടെ ഇത് സംബന്ധിച്ച ഉത്തരവ് ഉടനെ പുറപ്പെടുവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: