കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും നാടുകടത്തപ്പെട്ട് ഇന്റര്‍പോള്‍ അന്വേഷിച്ചിരുന്ന കേസിലെ പ്രതിയായ ബംഗ്ലാദേശ് പൗരന് ഇന്ത്യന്‍ പാസ്പോർട്ട് ഉപയോഗിച്ചതിന് വീണ്ടും കുവൈത്തില്‍ പിടിയിലായ സംഭവത്തില്‍ അന്വേഷണവുമായി കുവൈത്ത്, ഇന്ത്യന്‍ സര്‍ക്കാരുകൾ. കുവൈത്ത് എയര്‍പോര്‍ട്ടില്‍ വച്ചാണ് ഇയാൾ പിടിയിലാകുന്നത്.
അതേസമയം, ഇയാള്‍ ധാക്കയില്‍ നിന്നാണ് കുവൈറ്റില്‍ എത്തിയിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. മുമ്പ് കുവൈത്തില്‍ ഉണ്ടായിരുന്ന ഇയാളെ മറ്റൊരു കേസില്‍ നാടുകടത്തിയിരുന്നതാണ്. മാത്രമല്ല, ഇന്റര്‍പോള്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു. അതിനിടയിലാണ് ഇയാള്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടുമായി കുവൈത്തില്‍ പിടിയിലാകുന്നത്.
ബംഗ്ലാദേശ് പൗരന്മാർക്ക് കുവൈത്തിൽ വിസ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ ആ നാട്ടിൽ നിന്നും നിരവധി പേർ വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് കുവൈത്തിൽ എത്തുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബംഗ്ലാദേശ് പൗരനായ ഇയാളുടെ പക്കല്‍ ഇന്ത്യന്‍ പാസ്പോർട്ട് എങ്ങനെ ലഭിച്ചു എന്നതാണ് കുവൈറ്റിലെയും ഇന്ത്യയിലെയും ഭരണകൂടങ്ങളെ കുഴയ്ക്കുന്ന പ്രശ്നം.
ഇക്കാര്യത്തില്‍ അന്വേഷണം നടത്താനൊരുങ്ങുകയാണ് അധികൃതര്‍. ധാക്കയില്‍ നിന്നും വന്നിറങ്ങിയ ഇയാള്‍ കുവൈത്ത് എയര്‍പോര്‍ട്ടില്‍ ഇന്ത്യയുടെ വ്യാജ പാസ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതില്‍ വ്യാജ വിസയും പതിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: