തലശ്ശേരി : ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ത്ഥി പ്രമുഖ് വത്സന് തില്ലങ്കേരി സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. തലശ്ശേരി കൂത്തുപറമ്പ് റോഡില്‍ കതിരൂര്‍ ആറാം മൈലില്‍ വെച്ച് അപകടത്തില്‍പ്പെട്ട വാഹനം തലകീഴായി മറിയുകയാണ് ഉണ്ടായത്.
പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ വത്സന് തില്ലങ്കേരിക്കും ഗണ്മാന് അരുണിനും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ഇരുവരേയും തലശ്ശേരി ഇന്ദിരാഗാന്ധിഹോസ്പിറ്റലില് പ്രവേശിപ്പിച്ചു. അതേസമയം അപകട കാരണം വ്യക്തമല്ല.
കൊല്ലത്തെ പരിപാടിയില്‍ പങ്കെടുക്കാനായി രാവിലെ വീട്ടില്‍ നിന്ന് ട്രെയിന്‍ കേറാന്‍ പോക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഹൈവേ പെടോളിങ് സംഘമാണ് തില്ലങ്കേരിയെ ആശുപത്രിയില്‍ എത്തിച്ചത്.
















