വിഭക്തത്രൈവര്ണ്യം വ്യതികരിതലീലാഞ്ജനതയാ
വിഭാതി ത്വന്നേത്രത്രിതയമിദമീശാനദയിതേ
പുനഃസ്രഷ്ടും ദേവാന് ദ്രുഹിണഹരിരുദ്രാനുപരതാന്
രജഃ സത്വം ബിഭ്രത്തമ ഇതി ഗുണാനാം ത്രയമിവ
(ഹേ) ഈശാനദയിതേ – (അല്ലയോ) പരമശിവജായേ!
ഇദയം ത്വന്നേത്രത്രിതയം -അവിടുത്തെ ഈ മൂന്നു കണ്ണുകള്‍
വ്യതികരിത ലീലാഞ്ജനതയാ – ഭംഗിക്കുവേണ്ടി അണിഞ്ഞ അഞ്ജനത്തോടുകൂടി
വിഭക്തത്രൈവര്ണ്യം – വേര്‍തിരിച്ച മൂന്നുനിറങ്ങളോടുകൂടി-ചുവപ്പ്, വെളുപ്പ്, കറുപ്പ് ഇങ്ങനെ.
ഉപരതാന് ദ്രുഹിണഹരിരുദ്രാന് ദേവാന് – കാലവശരായ ബ്രഹ്മാവ്, വിഷ്ണു, രുദ്രന് എന്നീ ദേവന്മാരെ
പുനഃസൃഷ്ടും – വീണ്ടും സൃഷ്ടിക്കുന്നതിന്
രജഃ സത്വം തമഃ ഇതി ഗുണാനാം ത്രയം ഇവ ബിഭ്രത് – രജോഗുണം, സത്വഗുണം, തമോഗുണം എന്നീ ഗുണത്രയങ്ങള്‍ പോലെ ശോഭിക്കുന്നു.
പരമശിവജായയായ അല്ലയോ ദേവീ! അവിടുത്തെ മൂന്നുകണ്ണുകള്‍ ഭംഗിക്കുവേണ്ടി ചാര്‍ത്തിയ അഞ്ജനംപോലെ ശോഭിക്കുന്നു. വേര്‍തിരിക്കപ്പെട്ട വര്ണങ്ങളോടുകൂടിയ ഈ കണ്ണുകള്‍ കാലവശരായ ബ്രഹ്മാവിഷ്ണു രുദ്ര ദേവന്മാരെ വീണ്ടും സൃഷ്ടിക്കുന്നതിലേക്കായി രജോഗുണം, സത്വഗുണം, തമോഗുണം ഇപ്രകാരമുള്ള ത്രിഗുണങ്ങളെ എന്നപോലെ ശോഭിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: