കുവൈത്ത് സിറ്റി : രാജ്യത്തെ ഇന്ധന നിരക്കിൽ സ്വദേശി-വിദേശി വിവേചനം നടപ്പാക്കാനാവില്ലെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത്തരത്തിലുള്ള വിവേചനങ്ങൾ കുവൈത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 29ന്റെ ലംഘനവും ഇക് അന്താരാഷ്ട്ര മര്യാദകള്‍ക്ക് ഭംഗം വരുത്തുന്നതാണെന്നുമാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍.
സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി 2016 സെപ്റ്റംബർ ഒന്ന് മുതലാണ് രാജ്യത്ത് പെട്രോൾ നിരക്കിൽ 40 മുതൽ 83 ശതമാനം വരെ വർധന നടപ്പാക്കിയത്. ഓരോ മൂന്നു മാസം കൂടുമ്പോഴും അന്താരാഷ്ട്ര വിപണിയിലെ ക്രൂഡോയിൽ വിലക്ക് ആനുപാതികമായി ആഭ്യന്തര വിപണി വിലയും ക്രമീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുകയും ഇതിനായി പ്രത്യേക സബ്ഡിസി പുനരവലോകന സമിതിയെ നിയോഗിക്കുകയുമുണ്ടായി. എന്നാൽ നിരക്ക് വർധന വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിൽ പിന്നീട് വില വർധിപ്പിച്ചിട്ടില്ല.
ഇന്ധന സബ്സിഡി നിയന്ത്രണം വിദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും വിലവര്‍ധനവില്‍ നിന്നും സ്വദേശികളെ ഒഴിവാക്കണമെന്നും ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് എണ്ണവിലയിൽ വിവേചനം കാണിക്കാനാവില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: