തുരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ കുത്തുക്കേസിന് പിന്നാലെ പീഡനാരോപണവും. പൂര്‍വവിദ്യാര്‍ഥികളില്‍ ചിലര്‍ പോലീസിന് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എസ്എഫ്‌ഐ നേതാക്കള്‍ മാനസികമായും ശാരീരികമായും പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നോ എന്ന് അന്വേഷിക്കുന്നതായി സൂചനയുണ്ട്.
യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിനിയായിരിക്കെ ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടി, എസ്എഫ്‌ഐ നേതാക്കള്‍ തന്റെ ശരീരത്തില്‍ പിടിക്കാന്‍ ശ്രമിച്ചെന്ന് വിമര്‍ശിച്ചിരുന്നു. ആത്മഹത്യക്കു ശ്രമിക്കുംമുമ്പ് പെണ്‍കുട്ടി എഴുതിയ കുറിപ്പിലാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
തുടര്‍ന്നും മൊഴി നല്‍കാന്‍ ഭയമാണെന്നും താല്‍പ്പര്യമില്ലെന്നും പെണ്‍കുട്ടി പറയുന്നു. എസ്.എഫ്.ഐ. നേതാക്കള്‍ പറഞ്ഞാല്‍ അനുസരിക്കാത്ത പെണ്‍കുട്ടികളെ യൂണിയന്‍ ഹാളിലേക്ക് കൊണ്ടുപോയിരുന്നതായി വിമര്‍ശനമുണ്ട്. പാര്‍ട്ടിക്കെതിരേ നില്‍ക്കുന്ന വിദ്യാര്‍ഥിനികളെ മാനസികമായി പീഡിപ്പിക്കുന്നതും പതിവായിരുന്നു.
അധ്യാപകരോടു പരാതിപ്പെട്ടിട്ടും നടപടി ഉണ്ടാകാതിരുന്നതോടെ കോളേജ് മാറിയവരുമുണ്ട്. ജാഥയില്‍ പങ്കെടുക്കാന്‍ നേതാക്കള്‍ നിര്‍ബന്ധിച്ചിട്ടും കൂട്ടാക്കാതിരുന്നതിനെത്തുടര്‍ന്ന് മാനസിക പീഡനത്തിന് ഇരയായെന്നാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ പറഞ്ഞിരുന്നത്. ഇന്റേണല്‍ പരീക്ഷയുടെ തലേന്നാണ് ജാഥയ്‌ക്കു വിളിച്ചത്. പരീക്ഷ എഴുതിക്കില്ലെന്നു ഭീഷണിപ്പെടുത്തി. ക്ലാസിലിരിക്കാന്‍ അനുവദിച്ചില്ല. ചീത്ത വിളിച്ചു.
തുടര്‍ന്നാണ് തന്റെ ശരീരത്തില്‍ പിടിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുള്ളത്. കുറിപ്പില്‍ എസ്.എഫ്.ഐ. യൂണിറ്റ് അംഗങ്ങള്‍ക്കും പ്രിന്‍സിപ്പലിനുമെതിരേ രൂക്ഷമായ പരാമര്‍ശം ഉണ്ടായിരുന്നു. തികഞ്ഞ അരാജകത്വമാണ് കോളജില്‍ നടക്കുന്നതെന്ന് ജസ്റ്റിസ് പി.കെ. ഷംസുദീന്റെ നേതൃത്വത്തിലുള്ള ജനകീയ ജുഡീഷ്യല്‍ കമ്മിഷന്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടിയില്‍നിന്ന് പരീക്ഷാ ക്രമക്കേടിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമോയെന്നും പോലീസ് ശ്രമിക്കുന്നുണ്ട്.
















