ന്യൂഡല്‍ഹി: കേരളത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ സംസ്ഥാനത്ത് നിന്നുള്ള എംപിമാരുടെ യോഗം വിളിച്ചു. മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ എ.കെ ആന്റണി ഉള്‍പ്പടെ കേരളത്തിലെ ഏതാണ്ട് എല്ലാ എം പിമാരും യോഗത്തില്‍ പങ്കെടുത്തു. ആന്റണിക്ക് മന്ത്രിക്കൊപ്പമാണ് ഇരിപ്പടവും നല്‍കിയത്. കേരളത്തില്‍ നിന്നുള്ള മിക്ക എംപിമാരും യോഗത്തില്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍ വയനാട്ടില്‍ നിന്നുള്ള യുഡിഎഫ് എംപി രാഹുല്‍ ഗാന്ധി യോഗത്തിന് എത്തിയില്ല. കേരളത്തിന്റെ പൊതു പ്രശ്‌നങ്ങളില്‍ ഒരുമിച്ച് നിന്നു കൊണ്ട് ശബ്ദമുയര്‍ത്താനും കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനും യോഗത്തില്‍ തീരുമാനമുണ്ടായി.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി സജീവ പ്രവര്‍ത്തനത്തില്‍ നിന്നു താത്കാലിമായി പിന്നാക്കം പോയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നു മത്സരിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ സാന്നിധ്യം എത്രമാത്രം ഗുണകരമാകുമെന്ന ചര്‍ച്ച സജീവമായിരുന്നു. ഇതിനിടെയാണു സംസ്ഥാനത്തിന്റെ പൊതു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ നിന്നും രാഹുല്‍ വിട്ടുനിന്നത്.
















