കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ നാട്ടുകാര്‍ പിടികൂടി തലമുടിയും, മീശയും വടിച്ച് പോലീസിനെ ഏല്‍പ്പിച്ചു. താമരശ്ശേരി പുതുപ്പാടി തയ്യില്‍ മുഹമ്മദ് ഷാഫിയേയാണ് നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്തത്.
രാത്രി സുഹൃത്തിനൊപ്പമെത്തിയ ഷാഫി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചെന്നാണ് ആരോപണം. പുലര്‍ച്ചെ നാട്ടുകാരില്‍ ചിലര്‍ ഷാഫിയുടെ സുഹൃത്തിനെ സംശാസ്പദമായി കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തുവന്നത്. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ഷാഫിയെ പിടികൂടി തലമുടിയും പുരികവും മീശയും താടിയും പകുതിയായി വടിച്ചു കളഞ്ഞു.
തുടര്‍ന്ന് നാട്ടുകാരെല്ലാം ചേര്‍ന്ന് ഇയാളെ താമരശ്ശേരി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം ഷാഫിക്കെതിരേ കേസ് എടുത്തതിനൊപ്പം തലമുടി വടിച്ചതിനും ഉപദ്രവിച്ചതിനും ഇയാളുടെ പരാതിയില്‍ നാട്ടുകാരില്‍ ചിലര്‍ക്കെതിരേയും കേസ് താമരശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്.
















