തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ എസ്എഫ്‌ഐ നേതാക്കള്‍ കുത്തിയ സംഭവത്തിനു ശേഷം പുറത്തുവന്ന ക്രമക്കേടുകളില്‍ നിന്നു തലയൂരാന്‍ നുണപ്രചാരണവുമായി സൈബര്‍ സഖാക്കള്‍. കേസിലെ പ്രതി ശിവ രഞ്ജിത്തിന്റെ വീട്ടില്‍ നിന്നു സര്‍വകലാശാലുടെ ഉത്തരക്കടലാസുകള്‍ പിടിച്ച ശേഷം കോളേജിനുള്ളിലെ യൂണിറ്റ് മുറി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി പരിശോധന നടത്തിയിരുന്നു.
സംസ്ഥാനത്തെ വിവിധ ക്രിമിനല്‍ കേസുകളില്‍ അകപ്പെടുന്നവര്‍ക്കുള്ള ഒളിത്താവളംകൂടിയാണ് ഈ മുറി. സ്റ്റേജിന് പിന്നിലുള്ള ഒരുമുറിയാണ് എസ്എഫ്ഐയ്‌ക്ക് യൂണിവേഴ്സിറ്റി കോളേജ് അധികൃതര്‍ വിട്ടുനല്‍കിയത്. ഇവിടെ വച്ചാണ് എസ്എഫ്ഐ റൗണ്ടിന് പോവുന്നതും, ഡിപ്പാര്‍ട്ട്മെന്റ് നേതാക്കളുമായി മീറ്റിംഗുകള്‍ നടക്കുന്നതും. എന്നാല്‍ റൂമിനുള്ളില്‍ കണ്ടത് ഒഴിഞ്ഞ മദ്യക്കുപ്പിയും, ഗ്യാസ് അടുപ്പുമടക്കമുള്ള സംവിധാനങ്ങള്‍ ഈ റൂമിലുണ്ടായിരുന്നു. ഇതുകൂടാതെയാണ്, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉപയോഗിക്കുന്ന മുറിയില്‍ നിന്ന് റോള്‍ നമ്പര്‍ എഴുതിയതും അല്ലാത്തതുമായ കേരള സര്‍വകലാശാലയുടെ ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തിയത്. ഒപ്പം, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളും സീലും കണ്ടെത്തിയിരുന്നു. ഇതു വന്‍വിവാദമാവുകയും ഗവര്‍ണര്‍ അടക്കം ഇടപെട്ട് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സംഭവം വലിയ മാനക്കേട് ഉണ്ടാക്കിയതോടെയാണു സൈബര്‍ സഖാക്കള്‍ നുണപ്രചാരണവുമായി രംഗത്തെത്തിയത്. യൂണിറ്റ് മുറിയില്‍ നിന്നു കണ്ടെത്തിയ മദ്യക്കുപ്പി ചാനവല്‍ റിപ്പോര്‍ട്ടര്‍ കൊണ്ടുവന്നതെന്നാണു ഇക്കൂട്ടര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്. റിപ്പോര്‍ട്ടര്‍ ബാഗിനുള്ളില്‍ കുപ്പിയുമായി വന്നെന്നും ഇതു സെക്യൂരിറ്റി കണ്ടെന്നും അടക്കം നുണപ്രചാരണമാണ് വിവിധ ഇടതുപക്ഷ ഗ്രൂപ്പുകള്‍ സൈബര്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്നത്. ഇതിനു പിന്നാലെയാണു പരിശോധനയില്‍ ഉത്തരക്കടലാസ് കണ്ടെത്തിയില്ലെന്നും അതും ന്യൂസ് ബ്രേക്ക് ചെയ്യാനായി ചാനല്‍ റിപ്പോര്‍ട്ടര്‍ കൊണ്ടുവന്നതാണെന്നും സൈബര്‍ സഖാക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഉത്തരക്കടലാസിന്റേതാണെന്ന പേരില്‍ ദിനപത്രം പ്രസിദ്ധീകരിച്ച ചിത്രം മാറിപ്പോയിരുന്നു. ഇതിനെതിരേയും വന്‍ ആക്ഷേപമാണ് ഇടതുഗ്രൂപ്പുകള്‍ നടന്നത്. എന്നാല്‍, ഉത്തരകടലാസിന്റെ ഒര്‍ജിനല്‍ ചിത്രം പത്രം ഇന്നു പ്രസിദ്ധീകരിക്കുകയും വാര്‍ത്തയില്‍ ഉറച്ചു നില്‍ക്കുന്നതാണ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
















