Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പ്രത്യുത്ഥാനം എന്തെന്നാല്‍…

എസ്.കെ by എസ്.കെ
Jul 17, 2019, 03:05 am IST
in Vicharam

പേരിലെന്തിരിക്കുന്നു എന്ന് പണ്ട് ആരോ ചോദിച്ചിട്ടുണ്ട്. ഇപ്പോഴും ചിലര്‍ ചോദിക്കുന്നു. പേരില്‍ പലതും ഇരിക്കുന്നുണ്ട്. കേരളത്തിലെ ചില പദ്ധതികളുടെ പേരുകള്‍ കേട്ടാല്‍ പേരിലാണ് എല്ലാം ഇരിക്കുന്നതെന്ന് തോന്നും!

നോക്കുക: ‘പ്രത്യുത്ഥാനം പദ്ധതി’

കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ നമ്മള്‍ പദ്ധതിയെക്കുറിച്ച് എല്ലാം മറന്നു. നമ്മള്‍ പേരിന്റെ സവിശേഷതയില്‍ ആകൃഷ്ടരായിപ്പോകും!

‘ഉത്ഥാന’ത്തിന് അടുത്തകാലത്തായി വാഗ്‌വിപണിയില്‍ വലിയ ഡിമാന്റാണ്! അതിന്റെ സര്‍വ്വ സാധ്യതകളും പ്രയോജനപ്പെടുത്താന്‍ ഭരണാധികാരികളും രാഷ്‌ട്രീയകക്ഷികളും സാമൂഹിക പ്രസ്ഥാനങ്ങളും മത്സരിച്ചുകൊണ്ടിരിക്കുന്നു. 

മറ്റെന്തെങ്കിലും കൂടെച്ചേര്‍ന്നാലേ ‘ഉത്ഥാന’ത്തിന് ശക്തിയും സൗന്ദര്യവും കൈവരൂ എന്ന് വിപണി വിദഗ്‌ദ്ധര്‍ മനസ്സിലാക്കിയിട്ടുണ്ട്. ആ തിരിച്ചറിവിന്റെ ഫലമാണ് അടുത്തകാലത്ത് ‘നവോത്ഥാന’ത്തിനുണ്ടായ പ്രചാരം. ഓരോ വാക്കിനും നല്ല കാലം വരും!

നവോത്ഥാന യാത്രയും നവോത്ഥാന സദസ്സും നവോത്ഥാന മോട്ടോര്‍സൈക്കിള്‍ റാലിയുമെല്ലാം നമ്മള്‍ കണ്ടുകഴിഞ്ഞു. മുന്‍പില്‍ നവോത്ഥാനമില്ലെങ്കില്‍ ഇവയിലോരോന്നും നിഷ്പ്രഭമായേനെ. ഇക്കുറി ഓണത്തിന് ‘നവോത്ഥാനച്ചന്ത’യും ഉണ്ടാകുമെന്ന് കേള്‍ക്കുന്നു. 

‘നവോത്ഥാന’ത്തില്‍ മാത്രം ഒതുങ്ങിനിന്നാല്‍ പുതുമകള്‍ തേടുന്നവര്‍ മുഷിയുമല്ലോ. അതുകൊണ്ടാവണം അധികൃതര്‍ ചില പുതിയ ‘ഉത്ഥാന’ങ്ങളെ രംഗത്തിറക്കിയിരിക്കുന്നത്. ഒരു ഉത്ഥാനവും ‘പ്രത്യുത്ഥാന’ത്തിനു കിട നില്‍ക്കുകയില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. അങ്ങനെയാണ് ‘പ്രത്യുത്ഥാനം പദ്ധതി’ ഉണ്ടായത്. 

എന്താണ് പ്രത്യുത്ഥാനം പദ്ധതി?

പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ചതും രോഗികള്‍ ഉള്ളതുമായ കുടുംബങ്ങള്‍ക്ക് അധികസഹായം നല്‍കുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയാണിത്. (വിശദവിവരങ്ങള്‍ സര്‍ക്കാര്‍ അറിയിപ്പിലുണ്ട്.)

ദുരിതാശ്വാസ പദ്ധതികള്‍ വേണ്ടതുതന്നെ. ഈ പദ്ധതിയെക്കുറിച്ച് പല വിശദീകരണങ്ങളും വന്നു. അവയെല്ലാം വായിച്ചിട്ടും പ്രത്യുത്ഥാനത്തിന്റെ അര്‍ത്ഥം തേടുന്നവര്‍ തൃപ്തരാകുന്നില്ല. വിശദീകരണങ്ങളിലോ പരസ്യങ്ങളിലോ ആ പേരിന്റെ അര്‍ത്ഥമില്ല. 

പ്രത്യുത്ഥാനത്തിന്റെ അര്‍ത്ഥമറിയാന്‍ തക്ക ഭാഷാജ്ഞാനം കേരളത്തിലെല്ലാവര്‍ക്കും ഉണ്ടെന്ന് കരുതിയാവാം അധികൃതര്‍ വിശദീകരണത്തിന് മുതിരാത്തത്. നല്ലകാര്യം!

അര്‍ത്ഥമറിഞ്ഞുകൂടാത്തവരുടെ ശ്രദ്ധയ്‌ക്ക്:

”പ്രത്യുത്ഥാനം- (പ്രതി ഉത്ഥാനം) ബഹുമാനസൂചകമായി എഴുന്നേറ്റ് എതിരേല്‍ക്കല്‍, പുറപ്പാട്, ഒരുക്കം” (ശബ്ദതാരാവലി)

ഈ അര്‍ത്ഥവുമായി പദ്ധതിയെ വായനക്കാര്‍തന്നെ ഇഷ്ടംപോലെ ബന്ധിപ്പിച്ചു കൊള്ളുക! ബന്ധിപ്പിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ‘പേരിലെന്തിരിക്കുന്നു’ എന്ന് സ്വയം ചോദിച്ച് ആശ്വസിക്കുക!

സൂക്ഷിക്കണേ, കിടപ്പുരോഗികളുടെ അടുത്ത് ചെന്ന് പ്രത്യുത്ഥാനം പദ്ധതി എന്ന് പറഞ്ഞാല്‍ അവര്‍ പേരിട്ട് ഉത്ഥാനം ചെയ്‌തേക്കാം. 

പ്രളയവുമായി ബന്ധപ്പെട്ട പദ്ധതിയായതിനാല്‍ പ്രാസഭംഗിക്കുവേണ്ടിയാണ് പ്രത്യുത്ഥാനം എന്ന് പേരിട്ടതെന്ന് കരുതുന്നവരുണ്ട്. 

‘പ്രത്യുത്ഥാനം’ പഴകിയാലും പേരിന് ക്ഷാമമുണ്ടാവില്ല. 

നവപ്രത്യുത്ഥാനം, അഭ്യുത്ഥാനം, നവോഭ്യുത്ഥാനം, നവനവോഭ്യുത്ഥാനം…

ഇത്തരം പദ്ധതികള്‍ക്കൊണ്ട് ഭാഷാപരിശീലന പരിപാടിയുടെ ഗുണംകൂടി ലഭിക്കും. ഇതിന് ‘പദ്ധതിഭാഷ’ എന്ന് ചിലര്‍ പേരിട്ടിട്ടുണ്ട്. ഭരണഭാഷയുടെ ഒരു വിഭാഗമാണിത്. 

‘പദ്ധതിയിലൂടെ സമ്പത്തും പദസമ്പത്തും’ എന്നതാവട്ടെ നമ്മുടെ മുദ്രാവാക്യം. 

പിന്‍കുറിപ്പ്: പ്രാസഭ്രമമുള്ള പത്രലേഖകര്‍ ഇങ്ങനെ തലക്കെട്ടുകള്‍ കൊടുത്തേക്കാം:-

”പ്രളയദുരിതം: പ്രത്യുത്ഥാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രവിത്താനംകാര്‍”

”പ്രത്യുത്ഥാനം പദ്ധതി വിജയിപ്പിക്കാന്‍ അത്യദ്ധ്വാനം വേണമെന്ന് മന്ത്രി”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

Samskriti

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

Astrology

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.