കൊച്ചി: യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന കത്തികുത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്‌ട്രീയവും ബന്ദും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. വിദ്യാഭ്യാസ ബന്ദുകളില്‍ എയ്ഡഡ് സ്‌കൂളുകളില്‍ പോലും പഠിപ്പ് മുടക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. സി.ബി.എസ.്ഇ, ഐ.സി.എസ.്‌സി സ്‌കൂളുകളുടെ സംഘടനാ സെക്രട്ടറി ആണ് ഹര്‍ജി നല്‍കിയത്.
നിരവധി ഉത്തരവുകള്‍ ക്യാമ്പസ് രാഷ്‌ട്രീയത്തെ നിരോധിച്ച് കൊണ്ട് ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നും ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
സി.ബി.എസി സ്‌കൂളുകളില്‍ പഠനം മുടക്കുന്നതായി അറിവില്ലായിരുന്നുവെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. മഹാരാജാസ് കോളേജിലെ അഭിമന്യു കൊലക്കേസിന്റെ പശ്ചാത്തലത്തിലും സമാനമായി ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു.
















