കൊച്ചി: കോടതിച്ചെലവ് വേണമെന്ന വാദത്തില്‍ നിന്ന എതിര്‍കക്ഷി പിന്‍മാറിയതോടെ മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് ഹെക്കോടതി അവസാനിപ്പിച്ചു. എതിര്‍ഭാഗത്തിന് കോടതി ചെലവ് നല്‍കില്ലെന്ന് കെ.സുരേന്ദ്രന്റെ വാദം എതിര്‍കക്ഷിയും അന്തരിച്ച എംഎല്‍എയായ പി.കെ.അബ്ദുല്‍ റസാഖിന്റെ ബന്ധുക്കള്‍ അംഗീകരിച്ചു. കേസ് പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേസ് പിന്‍വലിക്കാന്‍ നേരത്തെ കോടതി അനുമതി നല്‍കിയിരുന്നെങ്കിലും എതിര്‍ഭാഗം കോടതി ചെലവ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ ഒരു ഒത്തു തീര്‍പ്പിന് തയാറല്ലന്നും കോടതി ചെലവ് നല്‍കണം എന്നുണ്ടെങ്കില്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറല്ലെന്നു സുരേന്ദ്രന്‍ കോടതിയില്‍ അറിയിച്ചു.
എന്നാല്‍ കോടതി ചിലവ് എന്ന ആവശ്യത്തില്‍ നിന്നും എതിര്‍ കക്ഷി പിന്‍മാറിയതോടെയാണ് തിരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി അവസാനിപ്പിച്ചത്. 2016 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പി. ബി. അബ്ദുള്‍ റസാഖിനോട് 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ടിലൂടെയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.
എന്നാല്‍ കേസിലെ സാക്ഷികള്‍ക്ക് സമന്‍സ് പോലുമെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി കേസില്‍ നിന്നും സുരേന്ദ്രന്‍ പിന്മാറുകയായിരുന്നു. കേസ് പിന്‍വലിക്കാന്‍ കെ സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.
















