മലപ്പുറം: മുസ്ലീം മതപഠന കേന്ദ്രത്തില്‍ കുട്ടികള്‍ക്കെതിരെ നടന്ന പീഡനം ഒതുക്കി തീര്‍ക്കാന്‍ ശ്രമമെന്ന ആരോപണവുമായി ചൈല്‍ഡ് ലൈന്‍. മമ്പാട്ടെ മുസ്ലീം മതപഠന കേന്ദ്രത്തില്‍ അധ്യാപകര്‍ 14 കാരനെ പീഡിപ്പിച്ച സംഭവമാണ് അധികൃതരുടെ അറിവോടെ മൂടിവെയ്‌ക്കാന ശ്രമം നടക്കുന്നത്. പീഡനത്തിനിരയായ കുട്ടി ഇപ്പോള്‍ തവനൂര്‍ പ്രതീക്ഷ ഭവനിലാണ് കഴിയുന്നത്.
പീഡന പരാതിയെ തുടര്‍ന്ന് രഹസ്യമൊഴിയെടുക്കാന്‍ പൊലീസുകാര്‍ക്കൊപ്പം കുട്ടിയെ വിട്ടതില്‍ ഡയറക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ വ്യക്തമാക്കുന്നത്. രക്ഷിതാക്കള്‍ നിലമ്പൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ മതപണ്ഡിതനും മതപഠനശാലയിലെ അധ്യാപകനും ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പറയുന്നത്. മജിസ്ട്രേറ്റിന് മുന്നില്‍ പോലീസുകാര്‍ക്കൊപ്പം രഹസ്യമൊഴിയെടുക്കാന്‍ എത്തിയ കുട്ടി മൊഴി മാറ്റിയതായി ചൈല്‍ഡ് ലൈനിന് വിവരം കലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഗുരുതര ആരോപണവുമായി ഇവര്‍ രംഗത്തെത്തിയത്. മൊഴിയെടുക്കാന്‍ കൊണ്ടു പോകുമ്പോള്‍ കുട്ടിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പോലീസിനൊപ്പം വിടുമ്പോള്‍ കുട്ടിയെ പാര്‍പ്പിച്ച കേന്ദ്രത്തിന്റെ അധികൃതര്‍ ഒപ്പമുണ്ടാകണമെന്ന ചട്ടം പാലിച്ചിട്ടില്ലെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ ശൈലേഷ് ഭാസ്‌കരന്‍ പറഞ്ഞു. അതേ സമയം, പീഡനം നടന്നെന്ന് വ്യക്തമായതിന് ശേഷമാണ് എഫ്ഐആര്‍ തയ്യാറാക്കിയത്. അതിനാല്‍ കുട്ടി പരാതി പിന്‍വലിച്ചാലും അന്വേഷണം നടക്കുമെന്നും നിലമ്പൂര്‍ പോലീസ് പറഞ്ഞു.
















