തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ എസ്എഫ്‌ഐ നേതാക്കള്‍ വധിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് കോളേജില്‍ അരങ്ങേറിയ സംഘര്‍ഷ സംഭവങ്ങളിലും പ്രതിഷേധിച്ച് യുവമോര്‍ച്ച, എബിവിപി മാര്‍ച്ച്.
കോളേജിലേയ്‌ക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അക്രമണം അഴിച്ചു വിട്ടു. പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകനെ ആശുപത്രിയിലേക്ക് മാറ്റി. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
















