കോഴിക്കോട്: താന്‍ പഠിക്കുന്ന കാലത്ത് എസ്എഫ്‌ഐ എന്നാല്‍ സ്റ്റുഡന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ആയിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ‘സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്‌സ്’ ആയി സംഘന മാറിയെന്നും എ.പി അബ്ദുള്ളക്കുട്ടി. കോഴിക്കോട്ട് ബിജെപി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം കൂടി പരാമര്‍ശിച്ച് അബ്ദുള്ളക്കുട്ടി എസ്എഫ്‌ഐക്കെതിരെ ആഞ്ഞടിച്ചത്.
യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വധശ്രമ കേസുമായി ബന്ധപ്പെട്ട് കോളേജിലെ എസ്എഫ്‌ഐ യൂണിറ്റിനെ പിരിച്ചു വിട്ടെന്നാണ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയും പറയുന്നതെന്നും എല്ലാ കോളേജുകളിലും കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന എസ്എഫ്‌ഐയെ സംസ്ഥാനവ്യാപകമായി പിരിച്ച് വിടുകയാണ് വേണ്ടതെന്നും അബ്ദുള്ളക്കുട്ടി ബിജെപി വേദിയില്‍ പറഞ്ഞു. സിപിഎമ്മിനെതിരെയും സ്വീകരണ ചടങ്ങില്‍ അബ്ദുള്ളക്കുട്ടി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചു.
















