കൊല്ലം: യാത്രക്കിടയില്‍ കൊച്ചുവേളി – ചണ്ഡിഗഡ് എക്‌സ്പ്രസ് ട്രെയിനിന്റെ കോച്ചുകള്‍ വേര്‍പെട്ടു. ഇന്നു രാവിലെ 10.30ന് കൊല്ലത്തായിരുന്നു സംഭവം. കോച്ചുകള്‍ വേര്‍പെട്ടതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം അര മണിക്കൂര്‍ തടസപ്പെട്ടു. ഇരു കോച്ചുകളും തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്ലിങ്ങിലെ തകരാറാണ് അപകടത്തിന് കാരണം. അപകടത്തെ തുടര്‍ന്ന് കൊല്ലം തിരുവനന്തപുരം റൂട്ടിലൂടെയുള്ള സര്‍വീസുകള്‍ മണിക്കൂറുകള്‍ വൈകിയാണ് ഓടുന്നത്.
















