നമുക്ക് നിരന്തരം ചൈതന്യം ലഭിച്ച് നമ്മുടെ ജീവിതം ആനന്ദപരമാക്കാന്‍ പ്രയോജനപ്പെടും വിധം ഒരു മാതൃകാ ജീവിത ശൈലിയാണ് ഗുരു നല്‍കുന്നത്. എന്താണ് നമ്മുടെ രാഷ്‌ട്രത്തിന്റെ സവിശേഷത? ഗുരുശിഷ്യ പരമ്പര തന്നെ! ഗുരുവില്ലാതെ യാതൊരു ജ്ഞാനവുമില്ല. ഇതു തന്നെയാണ് നമ്മുടെ മഹത്തായ ഭാരതീയ സംസ്‌ക്കാരം!
ഇന്ന് നാം ഈ സംസ്‌ക്കാരത്തെ ഉപേക്ഷിച്ച് പാശ്ചാത്യ സംസ്‌ക്കാരത്തെ അന്ധമായി അനുകരിക്കുന്നു. പാശ്ചാത്യ സംസ്‌ക്കാരത്തിനു പകരം ഗുരു നമ്മളെ ആനന്ദപരമായ ജീവിതം അതായത് ഈശ്വര സാക്ഷാത്ക്കാരം നേടാനുള്ള ജ്ഞാനം നല്‍കി അനുഗ്രഹിക്കുന്നു.
ഗുരുവിനോട് കൃതജ്ഞത രേഖപ്പെടുത്തുന്ന ദിനമാണ് ഗുരുപൂര്‍ണിമ ( ആഷാഢ പൂര്‍ണിമ) .
ഒരിക്കല്‍ ഒരു സത്പുരുഷനോട് ഒരു പാശ്ചാത്യന്‍ ചോദിച്ചു. ഭാരതത്തിന്റെ സവിശേഷത ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ എങ്ങനെ വര്‍ണിക്കും? ‘ഗുരുശിഷ്യ പരമ്പര’ എന്നതായിരുന്നു സത്പുരുഷന്റെ ഉത്തരം. ഗുരുശിഷ്യ ബന്ധം കേവലം ആധ്യാത്മിക തലത്തിലുള്ളതാണ്. അതിനാല്‍ ഗുരുശിഷ്യ പരമ്പര ഭാരതത്തിന്റെ അമൂല്യമായ സാംസ്‌ക്കാരിക പൈതൃകമാണ്.
ഗുരു മുമുക്ഷുവിന് ( മോക്ഷം ആഗ്രഹിക്കുന്നവന്‍) ആധ്യാത്മിക മാര്‍ഗനിര്‍ദേശം നല്‍കി ശിഷ്യന്‍ എന്ന നില വരേയും പിന്നീട് മോക്ഷം വരേയും എത്തിക്കുന്നു. അതുകൊണ്ട് ഗുരു ശിഷ്യ ബന്ധം ഏറ്റവും പവിത്രമായ ബന്ധമാകുന്നു.
ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണു ഗുരുര്‍ദേവോ മഹേശ്വര:
ഗുരു: സാക്ഷാത് പരബ്രഹ്മ
തസ്മൈ ശ്രീഗുരവേ നമ:
അര്‍ഥം: ഗുരു ബ്രഹ്മാവും വിഷ്ണുവും ശിവനുമാണ്. ഗുരു സാക്ഷാത് പരബ്രഹ്മമാണ്. ആ ശ്രീഗുരുവിനെ ഞാന്‍ നമിക്കുന്നു.
ഗുരുകൃപാ ഹി കേവലം
ശിഷ്യ പരമമംഗളം
(നാളെ:’ഗുരു എന്ന വാക്കിന്റെ
അര്‍ഥം’)
പ്രതികരിക്കാൻ ഇവിടെ എഴുതുക: