തിരുവനന്തപുരം: തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന ‘പതിനെട്ടാം പടി’സിനിമയുടെ വ്യാജ പതിപ്പ് ഓണ്‍ലൈ ണ് സൈറ്റുകളിലൂടെ പ്രചരിപ്പിച്ച് സിനിമയെ തകര്‍ക്കുന്നുവെന്ന് സംവിധായകന് ശങ്കര്‍ രാമകൃഷ്ണന്. സിനിമ തിയേറ്ററില്‍ റിലീസ് ചെയ്തതിനു പിന്നാലെ വിവിധ സൈറ്റുകള്‍ വഴി സിനിമ പൂര്‍ണമായി പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. ഇരുപത്തെട്ടോളം ലിങ്കുകള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ കണ്ടെത്തി നശിപ്പിച്ചു. ഓരോ ദിവസവും പുതിയ സൈറ്റുകള്‍ വഴി സിനിമ പ്രചരിക്കുകയാണെന്നും പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടുള്ള ഒരു സിനിമയെ ഇത്തരത്തില്‍ നശിപ്പിക്കാന്‍ നോക്കുന്നത് അതീവ ദു:ഖകരമായ അവസ്ഥയാണെന്നും ശങ്കര്‍ രാമകൃഷ്ണന് പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത കാലത്ത് മറ്റൊരു സിനിമക്കെതിരെയും ഇത്തരത്തില്‍ പൈറസി ആക്രമണമുണ്ടായിട്ടില്ല. സിനിമ തങ്ങളുടെ കൈയില്‍ നിന്ന് ചോര്‍ന്നിട്ടില്ലെന്ന് ഉറപ്പാണ്. ചെന്നൈയിലാണ് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ണമായി ചെയ്തത്. അവിടെ നിന്ന് സിനിമ ചോരാനുള്ള യാതൊരു സാദ്ധ്യതയുമില്ല. ഇത് തിയേറ്ററില്‍ നിന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയാണ് സൈറ്റുകള്‍ വഴി ലിങ്ക് പ്രചരിപ്പിക്കുന്നത്. ഡി.ജി.പി ലോക്നാഥ് ബെഹ്റക്കും എ.ഡി.ജി.പി മനോജ് എബ്രഹാമിനും പരാതി നല്‍കിയിട്ടുണ്ടെന്നും ശങ്കര്‍ രാമകൃഷ്ണന് പറഞ്ഞു.
സിനിമയുടെ പ്രൊഡ്യൂസര്‍ ഷാജി നടേശന്, നടി അഹാന കൃഷ്ണ നടന്മാരായ ചന്ദുനാഥ്, അംബി നീനാസം, മുകേഷ് നായര്‍ എന്നിവര്‍ മീറ്റ് ദി പ്രസില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: