തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ നടന്നത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. സംഘര്‍ഷത്തിനിടെ കുത്തിയതും കുത്തുകൊണ്ടതും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ്. എസ്.എഫ്‌ഐ പ്രവര്‍ത്തകനായ മൂന്നാം വര്‍ഷ ബി.എ. വിദ്യാര്‍ഥി അഖിലിനാണ് കുത്തേറ്റത്. പരിക്കേറ്റ ഇയാളെ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ട് ഡിപാര്‍ട്ട്‌മെന്റുകളിലെ എസ്എഫ്‌ഐക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
രണ്ട് ദിവസം മുന്‍പ് കോളജില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നും പ്രശ്‌നമുണ്ടായതെന്നാണ് വിവരം. കോളജിന്റെ ഉള്ളിലായിരുന്നു സംഘര്‍ഷം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നെന്നാണ് വിവരം. സംഭവ സ്ഥലത്ത് വന്‍ പോലീസ് സന്നാഹം നിലവിലുണ്ടെങ്കിലും കോളജിനകത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല.
സംഘര്‍ഷത്തിന് പിന്നാലെ വിദ്യാര്‍ഥി ഐക്യമെന്ന മുദ്രാവാക്യവുമായി വിദ്യാര്‍ഥികള്‍ കാമ്പസിന് പുറത്തിറങ്ങി പ്രതിഷേധ മാര്‍ച്ചും നടത്തി. ഇതിന് പിന്നാലെ റോഡ് ഉപരോധിച്ചു. എസ്എഫ്‌ഐക്ക് മുന്‍തൂക്കമുള്ള കോളജാണ് യൂനിവേഴ്‌സിറ്റി കോളജ് ക്യാപസ്.
















