തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ജന്മഭൂമി അവാര്‍ഡിന് സുഡാനി ഫ്രം നൈജീരിയ തെരഞ്ഞെടുക്കപ്പെട്ടു. സഖറിയ മുഹമ്മദ് സംവിധാനം ചെയ്ത് സമീര്‍ തഹീറും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി (ഇ മ യൗ)നാണ് മികച്ച സംവിധായകന്. ജൂറി ചെയര്മാന് ടി കെ രാജീവ് കുമാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സേതു മണ്ണാര്‍ക്കാട് നിര്‍മ്മിച്ച ഞാന്‍ പ്രകാശനാണ് ജനപ്രിയ സിനിമ. അതിന്റെ സംവിധായകന് സത്യന് അന്തിക്കാട് ജനപ്രിയ സംവിധായകനും.
തിരക്കഥാകൃത്ത്: ഷാഹി കബീര്‍ (ജോസഫ്), ഗാനരചയിതാവ്: ബി ആര് പ്രസാദ് (തട്ടിന് പുറത്ത് അച്ചുതന്), സംഗീത സംവിധായകന്: കൈലാസ് മോനോന് ( തീവണ്ടി), ഗായകന്:കെ.എസ്. ഹരിശങ്കര്‍ (തീവണ്ടി ), ഗായിക: സിത്താര കൃഷ്ണ കുമാര്‍, ക്യാമറാമാന്:എസ് കുമാര്‍ (ഞാന്‍ പ്രകാശന്), കലാസംവിധാനം: സുനിൽ ബാബു (കായംകുളം കൊച്ചുണ്ണി), എഡിറ്റര്‍:പ്രവീണ്‍ പ്രഭാകര്‍ (കൂടെ), ശബ്ദലേഖനം:പ്രമോദ് തോമസ് ( ഈട) എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍.
ടി.കെ രാജീവ് കുമാര്‍ (ചെയര്മാന്). മേനക സുരേഷ്കുമാര്‍, ജലജ ,ഭാവചിത്ര ജയകുമാര്‍, ടി ജയചന്ദ്രന്, പി ശ്രീകുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: