കൊച്ചി: രാജ്കുമാര്‍ എന്ന സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതിയെ കസ്റ്റഡിയില്‍ തല്ലിച്ചതച്ചുകൊന്നതിനെതിരെ ഒരക്ഷരം പ്രതികരിക്കാത്ത സാംസ്‌ക്കാരിക നായകരെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍.കണ്ടവരുണ്ടോയെന്ന തലക്കെട്ടിലുള്ള ഫേസ് ബുക്ക് പോസ്റ്റിലാണ് ഇവരുടെ മൗനത്തെ കണക്കറ്റ് കളിയാക്കിയിരിക്കുന്നത്.
ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ
‘സമഗ്രാധിപത്യം, സാമ്രാജ്യത്വം, ഫാസിസം, ഭരണകൂട ഭീകരത, അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്നിത്യാദികളെക്കുറിച്ച് വാതോരാതെ പ്രസംഗിച്ചിരുന്ന നമ്മുടെ പുരോഗമന മതേതര സാംസ്‌കാരിക നായികാ നായകന്മാരെ ആരെയും കഴിഞ്ഞ രണ്ടാഴ്ചയായി കാണ്മാനില്ല.
കണ്ടുമുട്ടുന്നവര്‍ ഉടന്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലോ സിപിഐ(എം) ഇടുക്കി ജില്ലാ കമ്മറ്റി ഓഫീസിലോ അറിയിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. മന്ത്രി മണിയാശാന്റെ പേഴ്‌സണല്‍ നമ്പറിലും വിളിക്കാം.
സഖാക്കളേ, വേഗം മടങ്ങിവരൂ. അമേരിക്കന്‍ സാമ്രാജ്യത്വം നമ്മുടെ പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ അഴിച്ചുവിട്ട ദുഷ്പ്രചരണം ചെറുക്കാന്‍ വര്‍ഗ-ബഹുജന സംഘടനകള്‍ക്കൊപ്പം അണിചേരൂ.
















