Categories: India

രാജ്യത്തിന്റെ പ്രതിരോധ ശേഷി വികസിപ്പിക്കുന്നു; മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി വാങ്ങുന്നത് 170 വിമാനങ്ങള്‍

Published by

ന്യൂദല്‍ഹി : മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ വ്യോമസേന 170 ഓളം വിമാനങ്ങള്‍ വാങ്ങുന്നു. 1.5 ലക്ഷം കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. 

ടാറ്റാ -എയര്‍ബസ് കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന 56 ഇടത്തരം യാത്ര വിമാനങ്ങള്‍ ഈ വര്‍ഷം തന്നെ വ്യോമസേന സ്വന്തമാക്കും. ബാക്കിയുള്ള 114 പോര്‍ വിമാനം വരും വര്‍ഷങ്ങളിലും സ്വന്തമാക്കും.

ഫ്രഞ്ച് കമ്പനിയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ സെപ്തംബറോടെ റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തുന്നുണ്ട്. ഇന്ത്യയുടെ പ്രതിരോധ മേഖലയ്‌ക്ക് മോദി സര്‍ക്കാര്‍ മുഖ്യ പ്രാധാന്യമാണ് എന്നും നല്‍കിയിട്ടുള്ളത്. പ്രതിരോധ മേഖലയിലെ വളര്‍ച്ചയ്‌ക്ക് കഴിഞ്ഞ ബജറ്റിലുംമ പ്രത്യേകം പ്രാധാന്യം നല്‍കിയിരുന്നു.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by