കലയും കലാജീവിതവും പ്രമേയമാക്കി ആര്യചിത്ര ഫിലിംസിന്റെ ബാനറില്‍ നവാഗതനായ ഡോ: സത്യനാരായണനുണ്ണി കഥയും സംഭാഷണവുമൊരുക്കി സംവിധാനം ചെയ്യുന്ന ‘ഒരു ദേശവിശേഷം’ ജൂലൈ 25 ന് തീയറ്ററുകളിലെത്തും. ഒട്ടേറെ പുതുമകളും വേറിട്ടു കാഴ്ചകളുമൊരുക്കുന്ന ഒരു ദേശവിശേഷം മലയാള പ്രേക്ഷകര്‍ക്ക് ഒരു നവ്യാനുഭവമായിരിക്കും.
കേരളത്തിലെ പ്രമുഖ തായമ്പക കലാകാരന്മാരായ പോരൂര്‍ ഉണ്ണികൃഷ്ണന്, കല്പാത്തി ബാലകൃഷ്ണന് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രായഭേദമെന്യേയുള്ള ഒട്ടേറെ കലാകാരന്മാരുമടക്കം അറുപതോളം പേരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കലാകാരന്മാരുടെ കുടുംബജീവിതം സാമൂഹ്യ-സാംസ്കാരിക ജീവിതം ഇവയൊക്കെ സിനിമയില്‍ പറയുന്നു.ഏറ്റവും പുതിയ സാമൂഹ്യ സാംസ്കാരിക വിഷയങ്ങള്‍ കൂടി ചിത്രം ചര്‍ച്ച ചെയ്യുന്നു. കലയ്ക്കു പ്രാധാന്യം ഏറെയുണ്ടെങ്കിലും എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്ന ഫാമിലി എന്റര്‍ടെയ്നറാണ് ഒരു ദേശവിശേഷമെന്ന് സംവിധായകന് പറയുന്നു.
വാളാഞ്ചേരി ഗ്രാമത്തില്‍ ഒറ്റഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിച്ചത്. പോരൂര്‍ ഉണ്ണികൃഷ്ണന്, കല്പാത്തി ബാലകൃഷ്ണന്, ദിലീപ് കുറ്റിപ്പുറം, പനമണ്ണ ശശി, കലാമണ്ഡലം വിജയകൃഷ്ണന്, സദനം വാസുദേവന്‍ നായര്‍, റഷീദ്, തൃപ്പൂണിത്തുറ കൃഷ്ണദാസ്, വിനോദ് നെടുങ്ങോട്ടൂര്‍, ശ്രീഹരി നാരായണന്, മിഥുന് തൃപ്പൂണിത്തുറ, വൈശാഖ് രാമകൃഷ്ണന്, മാസ്റ്റര്‍ അര്ജ്ജുന്, ശ്രീല നല്ലേടം, അശ്വതി കലാമണ്ഡലം, സിന്ധു പൂക്കാട്ടിരി, രാമകൃഷ്ണന്, വിജയന് വെളളിനേഴി, ഡോ: എന്‍. ശ്രീകുമാര്‍, ഗിരീഷ് പി. നെടുങ്ങോട്ടൂര്‍, അനിയന് മാസ്റ്റര്‍ നെടുങ്ങോട്ടൂര്‍, എം.പി.എ. ലത്തീഫ്, ചാലിശ്ശേരി ഗോപിമാസ്റ്റര്‍, രാമകൃഷ്ണന് പൂക്കാട്ടേരി , സ്നേഹ സുനില്‍, ദിവ്യ ലക്ഷ്മി, വിനോദ് ബാലകൃഷ്ണന് എന്നിവരാണ് അഭിനേതാക്കള്‍.
നിര്‍മ്മാണം കെ.ടി. രാമകൃഷ്ണന്, കെ.ടി. അജയന്. ക്യാമറ സാജന് ആന്റണി, എഡിറ്റര്‍ കെ.എം. ഷൈലേഷ്, സംഗീതം സരോജ ഉണ്ണികൃഷ്ണന്, ഗാനരചന അനൂപ് തോഴൂക്കര, പശ്ചാത്തല സംഗീതം വില്ല്യം ഫ്രാന്‍സിസ്, കല സി.പി. മോഹനന്, കോസ്റ്റ്യൂംസ് കുഞ്ഞുട്ടന്, മേക്കപ്പ് അഭിലാഷ്, സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍, സ്റ്റില്‍സ് നിള ഉത്തമന്, ഡിസൈന്‍സ് ജോസഫ് പോള്‍സണ്‍ എന്നിവരാണ് ഒരു ദേശവിശേഷത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: